വീട്ടിൽ നിന്നും കൊവിഡ് പരിശോധിക്കാം ;ഐസിഎംആര്‍ മാര്‍ഗരേഖ
ദില്ലി; കൊവിഡ് പരിശോധന വീട്ടിലിരുന്ന് നടത്താനുള്ള കൊവിഡ് കിറ്റിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് (ഐസിഎംആര്‍)ന്റെ അംഗീകാരം.
ലക്ഷണങ്ങൾ ഉള്ളവരിലും ലാബ് ടെസ്റ്റിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടമായി പ്രൈമറി കോൺടാക്ടിൽ ഉള്ളവർക്ക് മാത്രമേ കിറ്റ് ഉപയോഗിക്കേണ്ടതുള്ളൂവെന്നും ഐസിഎംആർ വ്യക്തമാക്കി.

പോസറ്റീവ് ആകുന്നവർ കൂടുതൽ പരിശോധന നടത്തേണ്ടതില്ല. അതേസമയം ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് സ്ഥിരികരിക്കുന്ന രോഗലക്ഷണമുള്ളവർ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാകണമെന്നും ഐസിഎംആർ വ്യക്തമാക്കി. ഇവർ പരിശോധന ഫലം ലഭിക്കുന്നത് വരെ ക്വാറന്റീനിൽ കഴിയണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു.
കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം..ഹോം ടെസ്റ്റിംഗിനായി മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.ടെസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എല്ലാ ഉപയോക്താക്കളും ടെസ്റ്റ് സ്ട്രിപ്പിന്റെ ചിത്രമെടുത്ത് സൂക്ഷിക്കണം.നിങ്ങളുടെ മൊബൈൽ ഫോണിലെ അപ്ലിക്കേഷനിലെ ഡാറ്റ ഐസിഎംആർ കോവിഡ് -19 ടെസ്റ്റിംഗ് പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന സുരക്ഷിത സെർവറിൽ എത്തും. രോഗിയുടെ വ്യക്തിഗത വിവരങ്ങൾ സമ്പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി.
പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡ് ആണ് കോവിസെൽഫ് ടിഎം എന്ന കിറ്റ് വികസിപ്പച്ചത്. 250 രൂപയാണ് വില.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications