45 മിനിറ്റിനുള്ളിൽ ഒമൈക്രോൺ വൈറസിനെ കണ്ടെത്തുന്ന ആർടി-പിസിആർ കിറ്റിന് അംഗീകാരം; കൂടുതൽ അറിയാം
45 മിനിറ്റിനുള്ളിൽ ഒമൈക്രോൺ വൈറസിനെ കണ്ടെത്തുന്ന ആർടി-പിസിആർ കിറ്റിന് അംഗീകാരം; കൂടുതൽ അറിയാം
ഡൽഹി: 45 മിനിറ്റിനുള്ളിൽ ഒമൈക്രോണിനെ കണ്ടെത്തുന്ന പുതിയ ആർടി-പിസിആർ കിറ്റിന് ഐ.സി.എം.ആർ അംഗീകാരം നൽകി. ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദത്തിനെയും ഒമൈക്രോൺ വകഭേദത്തെയും ഇതിലൂടെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.
ക്രിസ്‌വിഡ നോവസ് ആർടി-പിസിആർ കിറ്റ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഇമ്മുജെനിക്സ് ബയോ സയൻസുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. കിറ്റിന്റെ പ്രധാന കണ്ടു പിടുത്തക്കാരൻ ഇമ്മുജെനിക്‌സ് ബയോസയൻസസിന്റെ മുഖ്യ ശാസ്ത്രജ്ഞനും സ്ഥാപകനും ഡയറക്ടറുമായ ഡോ.നവീൻ കുമാർ വെങ്കിടേശനാണ്.
ഏത് തരത്തിലുള്ള വൈറസാണ് ഒരാൾക്ക് ബാധിച്ചതെന്ന് അറിയാൻ ജീനോം സീക്വൻസിംഗ് വിശകലനത്തിനായി കാത്തിരിക്കേണ്ട. പകരം, ഒമൈക്രോണിന്റെ നിർദ്ദിഷ്ട എസ് ജീൻ പ്രോബ് ഉപയോഗിച്ച് ഈ കിറ്റ് വഴി വൈറസിനെ കണ്ടെത്താം.

ഡോ.നവീൻ കുമാർ വെങ്കിടേശൻ ഒരു പത്ര പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെ, "നിലവിൽ, കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന രോഗികൾക്ക് തങ്ങൾ ബാധിച്ച വേരിയന്റ് അറിയാൻ ജീനോം സീക്വൻസിംഗ് നടത്തേണ്ടതുണ്ട്. എന്നാൽ, ക്രിസ്‌വിഡ നോവസ് കിറ്റ്, വകഭേദത്തെ കണ്ടെത്തുന്നതിന് എസ് ജീൻ വഴിയോ ഒമൈക്രോണിന്റെ സവിശേഷമായ സംയോജനം ഉപയോഗിച്ചോ കണ്ടെത്താം. അതും പെട്ടെന്ന് കണ്ടെത്താം. ഈ കിറ്റ് അതിന്റെ എല്ലാ ഉപവിഭാഗങ്ങളായ ബിഎ.1, ബിഎ.2, ബിഎ.3 എന്നിവയും കണ്ടെത്തുന്നു. - അദ്ദേഹം വ്യക്തമാക്കി.

കൊവിഡിന്റെ ഏത് വകഭേദം ആയാലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒറ്റ പരിശോധനയിൽ തിരിച്ചറിയാൻ കിറ്റ് സഹായിക്കുന്നു. നിലവിലെ ആർടി-പിസിആർ കിറ്റ് ഈ സഹായങ്ങൾ നൽകുന്നില്ല. ഡോക്ടർ വെങ്കിടേശൻ പ്രമുഖ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. എന്നാൽ, കൊവിഡിന്റെ നാല് ജീനുകളും 1 മനുഷ്യ ജീനും ആന്തരികമായി തന്നെ ഈ കിറ്റ് കണ്ടെത്തും എന്ന് ക്രിയ മെഡിക്കൽ ടെക്‌നോളജീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേധാവി ഡോ ഷൺമുഖ പ്രിയ പറഞ്ഞു. ലഭ്യമായ മറ്റ് ആർടി-പിസിആർ കിറ്റുകൾ കൊവിഡിന്റെ പരമാവധി 3 ജീനുകളെ കണ്ടെത്തുന്നു. ഇത് ഈ കണ്ടെത്തലിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.

ജീനുകളിലൊന്ന് ഒമൈക്രോൺ വകഭേദമാണ്. അതിനാൽ ഈ കിറ്റ് ഈ വൈറസിനെ തിരിച്ചറിയാൻ സഹായിക്കുന്നു. സീക്വൻസിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക ചെലവിലും പ്രായോഗികമായ രീതിയിലും രോഗിയുടെ രോഗ നിർണയം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു, ഡോ ഷൺമുഖ പ്രിയ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. വിവരങ്ങൾ എം ഡി വിലയിരുത്തിയ ശേഷം അംഗീകാരം നേടുന്ന ഏറ്റവും പുതിയ ഹോംഗ്രൗൺ ആർടി-പിസിആർ കിറ്റാണ് ഇത് എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ അഭിപ്രായത്തിൽ, സിംഗിൾ-ട്യൂബ് അടങ്ങുന്ന ടെസ്റ്റ്, " 45 മിനിറ്റ് ടെസ്റ്റ് റൺ ടൈം ഉള്ള മിക്ക റിയൽ-ടൈം പിസിആർ മെഷീനുകളുമായും പൊരുത്തപ്പെടുന്നു.

ടെസ്റ്റിംഗ് സൈറ്റുകളെ 24 മണിക്കൂറിനുള്ളിൽ 2,160 ടെസ്റ്റുകൾ നടത്താൻ ഇത് പ്രാപ്തമാക്കുന്നു". - അദ്ദേഹം വ്യക്തമാക്കി.
കിറ്റ് എങ്ങനെയാണ് ഉപയോഗിക്കുന്നത്?
വൈറസിനെ കണ്ടെത്താൻ മൂക്കിന്റെയോ തൊണ്ടയുടെയോ സാമ്പിൾ എടുക്കുന്ന നിലവിലെ പരിശോധന രീതി പോലെ തന്നെ ആർടി-പിസിആർ കിറ്റും ഉപയോഗിക്കാമെന്ന് ഡോ വെങ്കിടേശൻ പറഞ്ഞു.

അതിന്റെ വില എന്താണ്?
മത്സരാധിഷ്ഠിതമായി കിറ്റിന് വില നിശ്ചയിക്കും. എല്ലാവർക്കുമായി ഇത് ഉപയോഗപ്പെടാൻ ആഗ്രഹിക്കുന്നു. നിലവിൽ ലഭ്യമാകുന്ന കിറ്റുകളുടെ വില പോലെ തന്നെ ഈ കിറ്റിനും ഈടാക്കും.ഇതുവരെ, 517 ആർടി-പിസിആർ കിറ്റുകൾ ഐ സി എം ആർ മൂല്യ നിർണ്ണയ കേന്ദ്രങ്ങൾ വിലയിരുത്തിയതായി വെബ്‌സൈറ്റിൽ പറയുന്നു.
എപ്പോൾ വിപണിയിൽ ലഭ്യമാകും?
അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇത് വിപണിയിലെത്തും. എയർപോർട്ടുകൾക്കും സർക്കാരുകൾക്കും ലാബുകൾക്കും ഏത് ആശുപത്രിക്കും ഞങ്ങളുടെ കിറ്റുകൾ ഉപയോഗിക്കാൻ കഴിയും.












Click it and Unblock the Notifications