കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!

Google Oneindia Malayalam News

ദില്ലി: മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഇന്ത്യ. ലോകാരോഗ്യ സംഘടന മലേറിയ മരുന്ന് പരീക്ഷണം സുരക്ഷയെ തുടര്‍ന്ന് മാറ്റിവെച്ച ദിവസം തന്നെയാണ് ഇന്ത്യ ഈ മരുന്നിന് അനുമതി നല്‍കിയത്. ഐസിഎംആറിന്റെ കര്‍ശന നിബന്ധനകളും ഇതോടൊപ്പം പാലിക്കണം. രോഗത്തെ തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളിലൊന്നായിട്ടാണ് ഇതിനെ ഉപയോഗിക്കുക. പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകരിലാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതേസമയം വിവിധ രാജ്യങ്ങളില്‍ മലേറിയ മരുന്ന് ഉപയോഗിച്ചവരില്‍ പാര്‍ശ്വ ഫലങ്ങള്‍ രൂക്ഷമായിരുന്നു. മരണത്തിന് വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

1

മരുന്ന് നേരത്തെ പഠന വിധേയമാക്കിയിരുന്നുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഈ മരുന്നിന് പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഒരുപാട് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഭാര്‍ഗവ വ്യക്തമാക്കി. നേരത്തെ ഈ മരുന്ന് ഉപയോഗിക്കരുതെന്നായിരുന്നു ഐസിഎംആര്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മേല്‍നോട്ടത്തില്‍ അല്ലാതെ ഈ മരുന്ന് ഉപയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. വളരെ നിയന്ത്രിതമായ തോതിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

ദില്ലിയിലെ എയിംസിലും മൂന്ന് പൊതുജനാരോഗ്യ ആശുപത്രികളിലും മലേറിയ മരുന്നിനെ കുറിച്ച് പഠനം നടത്തിയിരുന്നു. രോഗികളില്‍ മനംപുരട്ടല്‍ മാത്രമാണ് ചെറിയ തോതില്‍ കണ്ടിരിക്കുന്നത്. ഛര്‍ദ്ദിയാണ് പ്രധാനം. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ അര്‍ധസൈനിക വിഭാഗം പോലീസ് വിഭാഗം എന്നിവരിലും മലേറിയ മരുന്ന് പ്രതിരോധത്തിനായി ഉപയോഗിക്കും. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍മാരും കോവിഡ് രോഗികളുമായി ഇടപെടുന്നവരാണ്. അവരുടെ ആരോഗ്യ വളരെ പ്രധാനമാണ്. പിപിഎ കിറ്റുകളും അതുപോലെ തുടരുന്നുണ്ട്. ഇതിന്റെ അടുത്ത ഘട്ടമായിട്ടാണ് മലേറിയ മരുന്ന് വരുന്നതെന്നും ഐസിഎംആര്‍ പറഞ്ഞു.

അതേസമയം ലോകാരോഗ്യ സംഘടന അടക്കം ഇതുവരെ മലേറിയ മരുന്നിനെ പ്രതിരോധ മരുന്നായി അംഗീകരിച്ചിട്ടില്ല. നിലവില്‍ റെംഡിസിവിറിന് മാത്രമാണ് അമേരിക്ക അംഗീകാരം നല്‍കിയത്. അത് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മലേറിയ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് ഡോക്ടര്‍മാര്‍ ഇത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് നല്‍കിയത്. നേരത്തെ മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മലേറിയ മരുന്ന് ഭീഷണിയാണെന്ന് പറഞ്ഞിരുന്നു. ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കൂട്ടാനും മരുന്നിന് ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍.

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!

English summary
icmr approves malaria drug will continue using among health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X