കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പരിശോധന വര്‍ധിപ്പിക്കുന്നു; കേരളത്തിന്റെ ചുമതല ശ്രീചിത്രയ്ക്ക്, സഹായം തേടി ഐസിഎംആര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വെല്ലുവിളി നേരിടുന്നതിന് രാജ്യത്തെ പ്രധാന ആശുപത്രികളുടെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോണ്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള 13 സ്ഥാപനങ്ങളുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ തേടിയത്. ഇക്കാര്യത്തില്‍ വിശദമായ കുറിപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 13 സ്ഥാപനങ്ങള്‍ക്കും അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം എന്നിവയുടെ നിര്‍ദേശ പ്രകാരമാണ് കത്തയക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

c

രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും കൊറോണ പരിശോധന കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 13 സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ വീതിച്ചു നല്‍കി. ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതലകളാണ് ഓരോ ആശുപത്രിക്കുമുള്ളത്. ഈ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്ക് കൊറോണ പരിശോധനയുമായി ബന്ധപ്പെട്ട പരിശീലനവും നിര്‍ദേശങ്ങളും നല്‍കലാണ് ദൗത്യം.

തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ടിന് കേരളത്തിന്റേതിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് തുടങ്ങിയ മേഖലകളുടെ ചുമതലയുമുണ്ട്. ചുമതല നല്‍കപ്പെട്ട ആറ് സ്ഥാപനങ്ങള്‍ എയിംസുകളാണ്. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ളത് ഷില്ലോങിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിര ഗാന്ധി റീജ്യണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത ആന്റ് മെഡിക്കല്‍ സയന്‍സിനാണ്. ദില്ലി, ബിഹാര്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ളത് ദില്ലി എയിംസിനാണ്. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയുള്ളത് ജോധ്പൂരിലെ എയിംസിനാണ്.

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

Recommended Video

cmsvideo
Why kerala model become popular in world?

മുംബൈ, പൂനെ നഗരങ്ങളുടെ മാത്രം ചുമതല പൂനെയിലെ സൈനിക മെഡിക്കല്‍ കോളജിനാണ് നല്‍കിയിരിക്കുന്നത്. ഈ നഗരങ്ങളില്‍ രോഗം കൂടുതലായി കണ്ട സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം, പൂനെ എയിംസിന് മഹാരാഷ്ട്ര, ഗോവ, ദാമന്‍ ദിയു, ദാദ്ര-നാഗര്‍ ഹാവേലി എന്നിവിടങ്ങളുടെ ചുമതലയാണ് നല്‍കിയത്. ബെംഗളൂരു ഇംഹാന്‍സിനാണ് കര്‍ണാടകത്തിന്റെ ചുമതല. ഉത്തര്‍ പ്രദേശിലെ കാര്യങ്ങള്‍ ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നോക്കണം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല റായ്പൂര്‍ എയിംസിനാണ്. ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ ചുമതല ഭുവനേശ്വറിലെ എയിംസിനാണ്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല പുതുച്ചേരിയിലെ ജിഐപിഎംഇആറിനാണ്. പരിശോധന ശക്തമാക്കാനും വ്യാപിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
ICMR asks 13 institutions including Sree Chitra to help increase corona test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X