കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഐസിഎംആര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെതിരെ എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി. പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നുകള്‍ എളുപ്പത്തില്‍ വൈറസ് ആക്രമണത്തിന് വിധേയമാകുന്ന രോഗികള്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ. അതായത് പ്രമേഹം, ഹൃദ്രോഗം എന്നിവ ബാധിച്ച രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഈ മരുന്ന് ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊറോണ മരണം 565 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കേരളത്തിൽ 2528 പേർ നിരീക്ഷണത്തിൽ!കൊറോണ മരണം 565 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കേരളത്തിൽ 2528 പേർ നിരീക്ഷണത്തിൽ!

അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യത്തെ മൂന്ന് രോഗികളില്‍ രണ്ടു പേര്‍ നിലവിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു. പരിശോധന ഫലങ്ങള്‍ പ്രകാരം വൈറസ് ഇപ്പോഴും ഇവരുടെ ശരീരത്തില്‍ പോസിറ്റീവായി തുടരുകയാണ്. എന്നിരുന്നാലും വൈറല്‍ തോത് ദിനംപ്രതി കുറഞ്ഞു വരുന്നുണ്ട്. അതിനാല്‍ രോഗികള്‍ക്ക് വലിയ മരുന്നുകള്‍ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

coronavirus5-

ആദ്യത്തെ രണ്ട് കൊറോണ രോഗികളുടെ ശരീരത്തില്‍ വൈറസിന്റെ അളവ് സ്വയം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യമുള്ള ചെറുപ്പക്കാരുടെ ശരീരത്തിന് വൈറസിനെ നിയന്ത്രിക്കാനാകുമെന്നാണ് ഇത് തെളിയിക്കുന്നത്. അതേസമയം കൊറോണ വൈറസ് കാരണം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം സംജാതമായാല്‍ എച്ച്‌ഐവിക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവ രോഗികള്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ചതായും അവയുടെ ഉപയോഗത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Corona Virus Outbreak: WHO to Send Team To China | Oneindia Malayalam


അതേസമയം സാര്‍സ്, മെഴ്സ്-കൊറോണ വൈറസ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നുകളില്‍ എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍ ഉള്‍പ്പെടുന്നതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള പബ്ലിക് ഹെല്‍ത്ത് വൈറോളജിസ്റ്റ് പ്രൊഫ. മാലിക് പിയറിസ് പറയുന്നു. 2003 ല്‍ സാര്‍സ് വൈറസിനെ തിരിച്ചറിയുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മാലിക്.

English summary
ICMR permits HIV medicines for coronavirus treatment in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X