കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി ഒഴിവാക്കി ഐസിഎംആര്‍, ഫലപ്രദമല്ലെന്ന് മറുപടി

Google Oneindia Malayalam News

ദില്ലി: കൊവിഡ് ചികിത്സാ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റി ബോഡി മറ്റ് രോഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതാണ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഫലപ്രദമെന്നായിരുന്നു ആദ്യം കരുതിയത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്ലാസ്മ ദാനം ചെയ്യാന്‍ കൊവിഡ് ഭേദമായവരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതിനിടെയാണ് ഈ മാര്‍ഗ രേഖ കേന്ദ്രം പുറത്തിറക്കിയത്.

1

ഈ ചികിത്സ കൊണ്ട് കാര്യമായ ഗുണങ്ങളില്ലെന്ന് ഐസിഎംആര്‍ പറയുന്നു. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളെ വിലയിരുത്തിയ ശേഷമാണ് ഐസിഎംആര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. നേരത്തെ ലാന്‍സെറ്റില്‍ വന്ന പഠനത്തിലും ഇക്കാര്യം പറയുന്നുണ്ടായിരുന്നു. മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ ചികിത്സ കൊണ്ട് സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക് പ്ലാസ്മ ചികിത്സ കൊണ്ട് ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്നും ഈ പഠനത്തില്‍ പറയുന്നു.

Recommended Video

cmsvideo
body of patient carrying in garbage cart in Gujarat | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

നേരത്തെ ചൈനയിലും നെതര്‍ലെന്റ്‌സിലും നടന്ന പഠനങ്ങളിലും പ്ലാസ്മ ചികിത്സ കൊണ്ട് ഗുണമില്ലെന്ന് കണ്ടെത്തിയിരുന്നു. രോഗമുക്തി നേടിയ വ്യക്തിയിലെ പ്ലാസ്മയില്‍ ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത് ചികിത്സയ്ക്ക് ഉപയോഗിച്ചത്. ഈ ചികിത്സാ രീതിയോട് നേരത്തെ ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിച്ചിരുന്നു. പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോഗം പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
icmr says plasma therapy dropped from covid treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X