Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: മൂന്ന് മാസത്തെ കാലതാമസത്തിന് ശേഷം ഐസിഎംആര്‍ സിറം സര്‍വേ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം പുറത്തു വന്നപ്പോള്‍ വ്യക്തമാകുന്നത് ഞെട്ടിപ്പിക്കുന് വിവരങ്ങള്‍. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ജനസഖ്യയുടെ 69.4 ശതമാനം പേരേയും കൊവിഡ് ബാധിച്ചിരുന്നതയാണ് മെയ് മാസം നടത്തിയ സര്‍വേ റിപ്പോട്ടില്‍ പറയുന്നത്. അതായത് ഗ്രാമീണ ഇന്ത്യയില്‍ താമസിക്കുന്ന 44.4 ലക്ഷം ജനങ്ങളും വൈറസ് ബാധിതരായിരുന്നുവെന്ന്. സിറം പോസിറ്റീവ് നിരക്കില്‍ ഗ്രാമീണ മേഖലയില്‍ 69.4 ആണെങ്കില്‍ നഗരത്തിലെ ചേരികളില്‍ ഇത് 15.9 ശതമാനവും മറ്റ് നഗരപ്രദേശങ്ങളില്‍ 14.6 ശതമാനവുമായിരുന്നെന്നും സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊവിഡ് യുവാക്കളില്‍

കൊവിഡ് യുവാക്കളില്‍

സിറോളജിക്കല്‍ പരിശോധന പ്രകാരം രോഗവ്യാപനം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് യുവാക്കളിലാണ്. 18 വയസ്സിനും 45 വയസ്സിനു ഇടയിലുള്ളവരാണ് 43.3 ശതമാനം രോഗികളും. 46-60 വയസ്സിനിടയിലുള്ള രോഗികളുടെ എണ്ണം 39.5 ശതമാനവും 60 ന് മുകളിലുള്ള രോഗികള്‍ 17.2 ശതമാനവുമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗവ്യാപനം കൂടുതല്‍

രോഗവ്യാപനം കൂടുതല്‍

കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് രോഗവ്യാപനം കൂടുതലാക്കി. ടെസ്റ്റിങ് ലാബുകളുടെ അപര്യാപ്തയാണ് വര്‍ധിച്ച പോസിറ്റിവിറ്റി നിരക്കിന് പ്രധാന കാരണമെന്നും സര്‍വ്വേയില്‍ പറയുന്നു.
കോവിഡ് -19 കേസുകൾ പൂജ്യമോ അല്ലെങ്കില്‍ വളരെ താഴ്ന്നതോ ആയോ ജില്ലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് സര്‍വേ റിപ്പോര്‍ട്ട് അടിവരയിടുന്നത്.

നഗരപ്രദേശങ്ങളിൽ

നഗരപ്രദേശങ്ങളിൽ

ഈ പ്രദേശങ്ങളിൽ സംശയാസ്പദമായ കേസുകളുടെ പരിശോധന വർദ്ധിപ്പിക്കണമെന്നും ഐസി‌എം‌ആറിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത ക്ലസ്റ്ററുകളിൽ നാലിലൊന്ന് (25.9 ശതമാനം) നഗരപ്രദേശങ്ങളിൽ നിന്നുള്ളവയാണെന്നും സർവേ വ്യക്തമാക്കുന്നു.

മാർച്ച് 24 ന് ശേഷം

മാർച്ച് 24 ന് ശേഷം

2020 മാർച്ച് 24 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ദശലക്ഷക്കണക്കിന് ആളുകള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പാലായനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ കണ്ടെത്തലുകൾക്ക് പ്രാധാന്യമേറന്നു. 2020 മെയ് 11 മുതൽ ജൂൺ 4 വരെയുള്ള കാലയളവില്‍ 700 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്. .

സാമ്പിള്‍ തിരഞ്ഞെടുക്കപ്പെട്ടത്

സാമ്പിള്‍ തിരഞ്ഞെടുക്കപ്പെട്ടത്

21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ നിന്നുമാണ് സാമ്പിള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും, റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളുടെ അടിസ്ഥാനത്തിൽ നാല് തലങ്ങളായി തിരിച്ചിട്ടുണ്ടെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഐ‌സി‌എം‌ആറിന്റെ രാജ്യവ്യാപക സീറോ സർവേയുടെ രണ്ടാം ഭാഗം ഇന്ത്യൻ ജേണൽ ഫോർ മെഡിക്കൽ റിസർച്ചിലാണ് പ്രസിദ്ധീകരിച്ചത്.

Recommended Video

cmsvideo
    Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam
    ആദ്യ ഭാഗം

    ആദ്യ ഭാഗം

    ദേശീയ ജനസംഖ്യാടിസ്ഥാനത്തിലുള്ള സീറോസർവിയുടെ ആദ്യ ഭാഗത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിച്ചത് ഇന്ത്യയിലെ മുതിർന്നവരിൽ 0.73 ശതമാനം പേരും അണുബാധയ്ക്ക് ഇരയായിരിക്കാമെന്നായിരുന്നു. അതേസമയം കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് 45 ലക്ഷം കടന്നിരിക്കുകയാണ്. 4,562,414 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+