Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനുകൾ കലർത്തി നൽകുന്നത് ഫലപ്രദമെന്ന് ഐസിഎംആർ: കൊവിഷിൽഡും കൊവാക്സീനും കൂട്ടിക്കലർത്താം

ദില്ലി: കൊവിഡ് വാക്സിനുകള്‍ കൂട്ടികലര്‍ത്തി കുത്തിവെക്കാമെന്ന് ഐസിഎംആര്‍. കൊവാക്സിനും, കൊവിഷീല്‍ഡും മിശ്രിതമാക്കുന്നത് സുരക്ഷിതമാണെന്നും രോഗ പ്രതിരോധശേഷി കൂടുമെന്നുമാണ് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വാക്സീനുകള്‍ വെവ്വേറ എടുക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഇത്തരത്തിൽ കൂട്ടിക്കലർത്തി എടുക്കുന്നതെന്നാണ് ഐസിഎംആറിന്‍റെ പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ചിലയിടങ്ങളിൽ വാക്സിനേഷന്‍റെ ആദ്യഘട്ടത്തില്‍ ആദ്യ ഡോസ് കൊവാക്സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും അബദ്ധത്തില്‍ നല്‍കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് വ്യത്യസ്ത വാക്സിനുകള്‍ കലർത്തി നല്‍കുന്നത് ഫലപ്രദമാ ണോയെന്നും വ്യത്യസ്ഥ വാക്സിനുകൾ നൽകുന്നതും സംബന്ധിച്ചുള്ള പഠനങ്ങളിൽ ഐസിഎംആര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉത്തർപ്രദേശിൽ മെയ്- ജൂൺ മാസങ്ങളിലായി നടത്തിയ പഠനങ്ങളിലാണ് വ്യത്യസ്ത വാക്സിനുകൾ കലർത്തി നൽകുന്നത് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. മിശ്രിത രൂപത്തിലുള്ള വാക്സീന്‍ സ്വീകരിച്ചവരുടെ പ്രതിരോധശേഷി സാധാരണ രീതിയിൽ വാക്സിൻ സ്വീകരിച്ചവരേക്കാള്‍ അധികമാണെന്ന് പഠനത്തില്‍ തെളിഞ്ഞെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വാക്സീന്‍ കോക്‍ടെയില്‍ സുരക്ഷിതമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. കൂടാതെ കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനടക്കം കാരണമായേക്കാവുന്ന ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ ചെറുക്കാന്‍ ഈ വാക്സിൻ മിശ്രിത രൂപത്തിന് കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലെയിലാണ് വാക്സീനുകള്‍ കൂട്ടികലര്‍ത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളറിൽ നിന്ന് അനുമതി ലഭിക്കുന്നത്.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

 pti02-16-2021-
"അത്തരം മിശ്രിത വാക്സിനുകൾ ഉപയോഗിക്കുന്നത് പ്രത്യേക വാക്സിനുകളുടെ കുറവ് സംബന്ധിച്ച വെല്ലുവിളികളെ മറികടക്കുന്നതിനും ജനങ്ങളുടെ മനസ്സിലെ വാക്സിനുകളെക്കുറിച്ചുള്ള സംശയങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുമെന്നും ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഷീല്‍ഡും കൊവാക്സിനും കൂട്ടികലര്‍ത്തിയുള്ള മരുന്ന് പരീക്ഷണം പുരോഗമിച്ച് വരികയാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പരീക്ഷണം വിജയം കണ്ടതോടെയാണ് ഇന്ത്യയും ഈ മാർഗ്ഗം സ്വീകരിക്കാനൊരുങ്ങുന്നത്. വാക്സീന്‍ കൂട്ടികലര്‍ത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതോടെ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നീക്കത്തിന് കരുത്ത് പകരുന്നതാണ് പുതിയ പഠന റിപ്പോർട്ട്. പരീക്ഷണം വിജയകരമെങ്കില്‍ ആദ്യ ഡോസായി മിശ്രിത രൂപം നല്‍കാനും രണ്ടാം ഡോസായി മിശ്രിതത്തിലെ ഏതെങ്കിലും ഒരു വാക്സീന്‍ നല്‍കാനുമാണ് ഇതോടെ ആലോചനകൾ നടക്കുന്നത് .

വാക്‌സിനുകൾ കലർത്തുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്‌സിനുകൾ കലർത്തുന്ന പ്രശ്നം വളരെ സെൻസിറ്റീവ് ആണെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സൈദ്ധാന്തികമായി രണ്ട് വാക്സിനുകൾ കലർത്തുന്നതിൽ ഒരു പ്രശ്നവുമില്ല, കാരണം അത്തരമൊരു സാഹചര്യത്തിൽ രണ്ടാമത്തെ ഡോസ് ഒരു ബൂസ്റ്റർ ഷോട്ടായി പ്രവർത്തിക്കും. എന്നാൽ സർക്കാർ ജനുവരി 16 ന് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ, ഗുണഭോക്താക്കൾക്ക് അവരുടെ ആദ്യ ഷോട്ടുകളായി ലഭിച്ച അതേ വാക്സിനിലെ രണ്ടാമത്തെ ഷോട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+