കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 50 ശ്വാസകോശരോഗികളിൽ ഒരാൾക്ക് കൊറോണ: ഐസിഎംആർ പഠനം പറയുന്നതിങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ സാമൂഹിക വ്യാപനം ആരംഭിച്ചെന്ന സൂചന നൽകി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. കടുത്ത ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 50 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇത് കണക്കിലെടുത്ത് കൊറോണ വൈറസ് ഇന്ത്യയിൽ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 മൌനം വെടിഞ്ഞ് യുഎൻ: കൊറോണയെ ഭീകരർ ആയുധമാക്കിയേക്കാമെന്ന് സെക്രട്ടറി ജനറൽ: ലോകസമാധാനത്തിനും ഭീഷണി!! മൌനം വെടിഞ്ഞ് യുഎൻ: കൊറോണയെ ഭീകരർ ആയുധമാക്കിയേക്കാമെന്ന് സെക്രട്ടറി ജനറൽ: ലോകസമാധാനത്തിനും ഭീഷണി!!

 തെളിവുകൾ ഇങ്ങനെ..

തെളിവുകൾ ഇങ്ങനെ..

ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കുന്ന 40 ശതമാനത്തോളം വരുന്ന രോഗികളും അടുത്ത കാലത്ത് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ രോഗ ബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. വ്യാഴാഴ്ചയാണ് ഇന്ത്യ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 15നും ഏപ്രിൽ 2നും ഇടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുടെ 5,911
സാമ്പിളുകളിൽ 1.8 ശതമാനത്തോളം പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

രോഗ ബാധിതരുടെ എണ്ണത്തിൽ വർധന

രോഗ ബാധിതരുടെ എണ്ണത്തിൽ വർധന

ഫെബ്രുവരി 15 മുതൽ മാർച്ച് 19 വരെയുള്ള 965 സാമ്പിളുകൾ പരിശോധിച്ചതിൽ 0.3% പേർക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ പരിശോധനാ മാനദണ്ഡം പരിഷ്കരിച്ച് എല്ലാ രോഗികളെയും പരിശോധിക്കാൻ ആരംഭിച്ചതോടെ 4,946 സാമ്പിളുകളിൽ 102 സാമ്പിളുകളും പോസിറ്റീവ് ആയിരുന്നു. 2.1 % കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.

 ഒരാൾ വിദേശത്ത് നിന്നെത്തി, രണ്ട് പേർക്ക് രോഗിയുമായി സമ്പർക്കം

ഒരാൾ വിദേശത്ത് നിന്നെത്തി, രണ്ട് പേർക്ക് രോഗിയുമായി സമ്പർക്കം


സർവേ പ്രകാരം രോഗം സ്ഥിരീകരിച്ച 102 പേരിൽ ഒരാൾ മാത്രമാണ് അടുത്ത കാലത്ത് വിദേശരാജ്യത്തുനിന്ന് തിരിച്ചെത്തിയിട്ടുള്ളത്. രണ്ട് പേർ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിൽ 40 പേരും അടുത്ത കാലത്ത് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ രോഗ ബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. എന്നാൽ 50 പേർ അടുത്ത കാലത്ത് യാത്ര ചെയ്തത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നില്ല. നിലവിലുള്ള സാഹചര്യം സാമൂഹിക വ്യാപനമാണെങ്കിലും ആരും ഇതിനെ സാമൂഹിക വ്യാപനമെന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസർ ഡോ. ടി ജേക്കബ് ജോൺ സാക്ഷ്യപ്പെടുത്തുന്നത്.

 തെളിവുകൾക്കായി കാത്തിരിക്കേണ്ടതില്ല?

തെളിവുകൾക്കായി കാത്തിരിക്കേണ്ടതില്ല?


കൊറോണ വൈറസിന്റെ അഭാവത്തിൽ രോഗികൾക്ക് എച്ച്1എൻ1, ഇൻഫ്ലുവൻസ ബി എന്നീ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും രോഗങ്ങൾ ആയിരിക്കാം. ചിലപ്പോൾ ചില രോഗികളെ അഡെനോ വൈറസ് ബാധിച്ചേക്കാമെന്നും ഐസിഎംആർ പഠനം ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലെത്തിയെന്നാണ് ഐസിഎംആറിന്റെ പഠനം സൂചിപ്പിക്കുന്നത്. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവർ രണ്ട് തലത്തിലുണ്ടെന്നാണ് പഠനം പറയുന്നത്. നൂറ് രോഗികളെ പരിശോധിക്കുമ്പോൾ രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്ത പ്രതീക്ഷിച്ചതിൽ നിന്ന് വളരെ സാധാരണായ പ്രശ്നമാണ് ഇതെന്നും ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നതിന് തെളിവുകൾക്കായി കാത്തിരിക്കേണ്ടതില്ലെന്നാണ് ഡോ. ജോൺ പറയുന്നത്.

 രോഗവ്യാപനത്തിന്റെ നാല് ഘട്ടങ്ങൾ

രോഗവ്യാപനത്തിന്റെ നാല് ഘട്ടങ്ങൾ


പകർച്ചാവ്യാധികളുടെ നാല് ഘട്ടങ്ങളിൽ മൂന്നാമത്തെ ഘട്ടമാണ് സാമൂഹിക വ്യാപനം. ആദ്യത്തേത് രോഗ ബാധിത പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുക, രണ്ടാമത്തേത് പ്രാദേശിക വ്യാപനം, മൂന്നാമത്തേക് സാമൂഹിക വ്യാപനം, നാലാമത്തേത് പകർച്ചാവ്യാധി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ വൈറസ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ച നിലയിലാണുള്ളത്. അഥവാ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണുള്ളതെന്ന് പറയാം. ചില ക്ലസ്റ്ററുകളിൽ പരിമിതമായ സാമൂഹിക വ്യാപനം ഉണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.

 രോഗസാധ്യത കൂടുതൽ പുരുഷന്മാർക്കോ?

രോഗസാധ്യത കൂടുതൽ പുരുഷന്മാർക്കോ?

കൊറോണ വൈറസ് രോഗികളുടെ ശരാശരി പ്രായം 54 ആണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 102 കേസുകളിൽ 85 രോഗ ബാധിതരും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ ഏറ്റവുമധികം രോഗം ബാധിക്കുന്നത് പുരുഷന്മാരെയാണന്ന കണ്ടെത്തലാണ് പഠനം മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലെ രോഗികളെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്ന് ഇത് വ്യക്തമാണ്. ഗുജറാത്ത് ( 792), തമിഴ്നാട് (577), മഹാരാഷ്ട്ര (553), കേരളം (502) എന്നിങ്ങനെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

 സാമൂഹിക വ്യാപനമെന്ന് ഉറപ്പിക്കാറായിട്ടില്ല

സാമൂഹിക വ്യാപനമെന്ന് ഉറപ്പിക്കാറായിട്ടില്ല

ഇപ്പോഴേ ഇത് സാമൂഹിക വ്യാപനമാണെന്ന് പറയാൻ കഴിയില്ലെന്നാണ് മറ്റൊരു വിദഗ്ധൻ ചൂണ്ടിക്കാണിക്കുന്നത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടെന്ന നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് ലബോറട്ടറികളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണ്ടെത്തലാണ്. ഇതുവരെയും സമൂഹത്തിൽ ഇത്തരത്തിൽ പരിശോധന നടത്തിയിട്ടില്ലെന്നും വിദഗ്ധൻ ചൂണ്ടിക്കാണിക്കുന്നു. അവരുടെ കേസ് ഹിസ്റ്ററി ശരിയായ രീതിയിൽ വിശകലനം ചെയ്തിട്ടില്ലെന്നാണ് ഞാൻ കരുതുന്നതെന്നാണ് നേരത്തെ എയിംസിലെ മൈക്രോബയോളജി വകുപ്പിന്റെ തലപ്പത്തിരുന്ന ഡോ. ശോഭന ബ്രൂർ പറയുന്നത്.

English summary
ICMR study on Coronavirus cases hints community spread in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X