കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശം പുതുക്കി ഐസിഎംആര്‍; പുതുക്കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോവിഡ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പ്രായമോ രോഗാവസ്ഥകളോ അടിസ്ഥാനമാക്കി ഉയര്‍ന്ന അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞില്ലെങ്കില്‍, കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ലെന്ന് ഐസിഎംആര്‍ പുതുക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് പരിശോധന നടത്തി സ്ഥിരീകരിച്ചവരില്‍ മുമ്പ് കോവിഡ് സ്ഥിരീകരിച്ചവരാണെങ്കില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അവര്‍ക്ക് ചികിത്സ നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. അവര്‍ 60 വയസിന് മുകളിലുള്ളവരോ പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങളുള്ളവരോ ആണെങ്കില്‍ അവര്‍ക്ക് ഉടന്‍ ചികിത്സ നല്‍കണമെന്നും ഐസിഎംആര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ചുമ, പനി, തൊണ്ടവേദന, മണം രുചി എന്നിവ നഷ്ടപ്പെട്ടവര്‍, ശ്വാസതടസം കൂടാതെ മറ്റ് രോഗ ലക്ഷണങ്ങളുള്ളവര്‍ എന്നിവരും, മറ്റ് കോവിഡ് രോഗികളുടെ അടുത്ത് സമ്പര്ക്കത്തില്പെട്ടവരും, മറ്റ് കോവിഡ് രോഗികളുടെ സമ്പര്‍ക്കത്തില്‍പ്പെട്ട 60 വയസിന് മുകളില്‍ പ്രായമുള്ളവരും പ്രമേയം, കരള്‍, കിഡ്നി സംബന്ധമായ അസുഖം എന്നിവയുള്ളവര്‍ വിദേശ യാത്രക്ക് പോകുന്നവര്‍, വിദേശ യാത്ര കഴിഞ്ഞ് ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തുന്നവര്‍, കപ്പല്‍ മാര്‍ഗം എത്തുന്നവര്‍ എന്നിവരാണ് പ്രധാനമായും കോവിഡ് ടെസ്റ്റ് നടത്തേണ്ടത്.

കോവിഡ് ടെസ്റ്റിംഗിന്റെ പേരില്‍ അടിയന്തര ശസ്ത്രക്രിയകളോ മറ്റ് ചികിത്സകളോ വൈകരുതെന്നാണ് കോവിഡ് പരിശോധന നടത്തുന്ന ഡോക്ടമാര്ക്കുള്ള പ്രധാന നിര്‍ദേശം. രോഗികളെ മറ്റ് പരിശോധനക്കായി അയക്കരുതെന്നും പരിശോധനകളും സാമ്പിളുകളും അയക്കാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ പ്രസവിക്കുവാന്‍ ആശുപത്രിയില്‍ പോകുന്നവര്‍ കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയ രോഗികള്‍ ആഴ്ചയില്‍ ഒന്നികൂടുതല്‍ തവണ പരിശോധന നടത്തേണ്ട കാര്യമില്ല.

രോഗലക്ഷണങ്ങളില്ലാത്തവരും കോവിഡ് സ്ഥിരീകരിച്ചവരുടെ അടുത്ത സമ്പര്ക്കപട്ടികയിലില്ലാത്തവര് വീട്ടിലെ ക്വാറന്റൈനിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തവര്‍, കോവിഡ് 19 ഭേമായതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തവര്‍, സംസ്ഥനത്തിനകത്ത് യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് മാര്ഡഗ നിര്‍ദേശത്തില്‍ പറയുന്നു.

ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ക്രിസ്പര്‍, സിബിനാറ്റ്, ആര്‍ടി ലാംപ്, റാപ്പിഡ് മോളിക്യൂലാര്‍ ടെസ്റ്റിംഗ് എന്നി പരിശോധനകളാണ് രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അംഗീകരിക്കപ്പെട്ട ടെശ്ശുകളില്ലാതെ സ്വയം പരിശോധന അംഗീകരിക്കുകയില്ലെന്നും മാര്‍ഗ നിര്ദേശ്തതില് പറയുന്നു. സ്വയം പരിശോധനകളും ആര്‍ടിപിസിആര്‍ പരിശോധനയും സംബന്ധിച്ച് മുഴുവന്‍ വിവരഹങ്ങളും ഗൂഗിളില്‍ ലഭ്യമാണെന്നും, രെഗ ലക്ഷണമുള്ളവര്‍ സ്വയം പരിശോധന നടത്തി നെഗറ്റീവാകുന്നത് സംബന്ധിച്ച് വിവരങ്ങളും ഗൂഗിളില്‍ ല്ഭ്യമാണെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
Recommended Video

പരിശോധന സമയത്ത് അവരുടെ വാക്സിന് സ്റ്റാറ്റസ് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ റാറ്റ് ടെസ്റ്റിംദ് ഫോമില്‍ രേഖപ്പെടുത്തണമെന്നും ആവശ്യഘട്ടത്തില്‍ ഈ വിവരം ഉപകാരപ്പെടുമെന്നും ഐസിഎംആര്‍ പറയുന്നു. സ്വയം പരിശോധനയോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്തവരോ പേസിറ്റീവാണെങ്കില് പോസിറ്റീവ് രേഖപ്പെടുത്തും. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്തവരില്‍ ഫലം നെഗറ്റീവാണെങ്കില്‍ രോഗ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications