കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ ജിഡിപി വളര്‍ച്ച കുറയുമെന്ന പ്രവചനവുമായി ഐസിആര്‍എ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വളര്‍ച്ച നിരക്ക് 2020 സാമ്പത്തിക വര്‍ഷവും താഴേക്ക് തന്നെയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റേറ്റിംഗ് കമ്പനിയായ ഐസിആര്‍എ 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 0.24 ശതമാനം വളര്‍ച്ച മാത്രമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. വ്യാവസായ മേഖലയിലെ തകര്‍ച്ചയാണ് ഇതിന് കാരണമായി പറയുന്നത്. രാജ്യത്തിന്റെ മൊത്ത മൂല്യവര്‍ദ്ധനവ് (ജിവിഎ) അടിസ്ഥാന വിലയില്‍ പ്രതിവര്‍ഷം (YOY) യഥാക്രമം 4.5 ശതമാനമായിരിക്കുമെന്നും ഐസിആര്‍എ പ്രവചിക്കുന്നു. ജിഡിപിയും ജിവിഎയും യഥാക്രമം 5.0 ശതമാനവും 4.9 ശതമാനവുമാണ്. കാര്‍ഷിക മേഖലയും സേവന മേഖലയും ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്നും ഐസിആര്‍എ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യം ഉടൻ നടപ്പിലാകില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യം ഉടൻ നടപ്പിലാകില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ

വ്യവസായ മേഖലയിലെ ജിവിഎയുടെ വളര്‍ച്ച 2020ലെ ആദ്യ പാദത്തിലെ 4.9 ശതമാനത്തില്‍ നിന്ന് രണ്ടാം പാദത്തില്‍ 4.5 ശതമാനമായി കുറയുമെന്ന് ഐസിആര്‍എയുടെ പ്രധാന സാമ്പത്തിക വിദഗ്ധ അതിഥി നായര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര ഡിമാന്‍ഡ്, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, എണ്ണ ഇതര ചരക്ക് കയറ്റുമതി എന്നിവയുടെ അളവിലെ വ്യത്യാസത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഉല്‍പാദന വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 0.6 ശതമാനത്തില്‍ നിന്ന് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

gdp

2019 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയും മണ്‍സൂണ്‍ അവസാനിക്കാന്‍ വൈകിയതും ഖനന, നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതും കാര്‍ഷിക, ഗാര്‍ഹിക മേഖലകളില്‍ നിന്നുള്ള വൈദ്യുതി ആവശ്യകത കുറയ്ക്കുന്നതിന് കാരണമായി. കൂടാതെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതും വൈദ്യുതി ഉല്‍പാദനത്തിനുള്ള ആവശ്യം കുറച്ചു.

ഖനനം, ക്വാറി, നിര്‍മ്മാണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റികള്‍ എന്നീ മേഖലകളിലെ വര്‍ഷാ വര്‍ഷമുള്ള ജിവിഎ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ദുര്‍ബലമാകുമെന്ന് ഐസിആര്‍എ പ്രതീക്ഷിക്കുന്നു. വ്യാപാര മേഖലയിലെ വിവിധ സൂചകങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയൊരു തകര്‍ച്ചയുണ്ടാകും. ഇത് ആ പാദത്തിലെ സേവന മേഖലയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
ICRA forecasts lowering of GDP growth to 4.7 percent in second quarter of 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X