കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്; വിശദാംശങ്ങള്‍ ഇങ്ങനെ..

Google Oneindia Malayalam News

ന്യൂദല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫൈനല്‍ സ്‌കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് ആയിരിക്കും എന്നാണ് ഐസിഎസ്ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചത്.

ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കില്‍ അവരെ ആബ്‌സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന സൈറ്റില്‍ ഫലം ലഭ്യമാകും.

cbse result

'അത് താങ്കളാവും എന്നായിരുന്നു ഞാന്‍ കരുതിയത് ' സല്‍മാന്‍ രാജകുമാരനോട് ബൈഡന്‍ ആദ്യം പറഞ്ഞ കാര്യം..'അത് താങ്കളാവും എന്നായിരുന്നു ഞാന്‍ കരുതിയത് ' സല്‍മാന്‍ രാജകുമാരനോട് ബൈഡന്‍ ആദ്യം പറഞ്ഞ കാര്യം..

കൂടാതെ, CAREERS പോര്‍ട്ടല്‍ മുഖേന സ്‌കൂള്‍ മേധാവിയുടെ ഫലങ്ങളുടെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥയും CISCE
ലഭ്യമാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ഓരോ പേപ്പറിനും വീണ്ടും ചെക്ക് ചാര്‍ജായി അപേക്ഷകര്‍ 1000 രൂപ അടയ്‌ക്കേണ്ടതാണ്.

സെമസ്റ്റര്‍ 1 ന്റെ ഫലങ്ങളുടെ പുനഃപരിശോധന ബോര്‍ഡ് ഇതിനകം പൂര്‍ത്തിയാക്കിയതിനാല്‍, ഫലങ്ങളുടെ പുനഃപരിശോധന സെമസ്റ്റര്‍ 2-ലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നത് ദയവായി ശ്രദ്ധിക്കുക.

റീചെക്ക് മോഡ്യൂള്‍ ഇന്ന് മുതല്‍ അതായത് 2022 ജൂലൈ 17, 5:00 മണി മുതല്‍ 2022 ജൂലൈ 23 വരെ ലഭ്യമാകും.അവസാന തീയതിക്ക് ശേഷം റീചെക്ക് മൊഡ്യൂള്‍ നിര്‍ജ്ജീവമാകുമെന്നും അതിനുശേഷം ICSE പരീക്ഷാ വര്‍ഷമായ 2022 വീണ്ടും പരിശോധിക്കുന്നതിനുള്ള ഒരു അഭ്യര്‍ത്ഥനയും CISCE സ്വീകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.

പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ കുറയുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.അതേസമയം, സിബിഎസ്ഇ പരീക്ഷാഫലങ്ങള്‍ ഇപ്രഖ്യാപിക്കുന്നത് നീണ്ടുപോലുകയാണ്. സിബിഎസി ഫലങ്ങും ഉടന്‍ വരുമെന്ന സൂചനകള്‍ വരുന്നുണ്ട്. ജൂലൈ അവസാനമാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക എന്നാണ് വാര്‍ത്തകള്‍ എങ്കിലും ഇതിന് മുന്‍പായി ഫലം പുറത്തു വരുമെന്ന് സൂചനയുണ്ട്.

റോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷറോബിനുമായി ഇനി ഒരു ബന്ധവുമില്ല, ഇത് ഫൈനല്‍ തീരുമാനം; കണ്ണുനിറഞ്ഞ് കാരണം പറഞ്ഞ് ദില്‍ഷ

വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresustl. nic.in വഴി ഫലം പരിശോധിക്കാം. റോള്‍ നമ്പര്‍, ജനന തീയതി, സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഫലം അറിയാം. cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷ ഫലം അറിയാം.

English summary
ICSE 10th result 2022: ICSE 10 th result to be announced today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X