ആശുപത്രി ഐസിയുവില്‍ രോഗിയെ എലി കടിച്ചു ; 38കാരന് മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ എംജിഎം ആശുപത്രിയിലാണ് ഈ ദാരുണ സംഭവം. ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 38കാരനെ എലി കടിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 38കാരനായ ശ്രീനിവാസ് ആണ് മരിച്ചത്.
ക്രോണിക് ആല്‍ക്കഹോളിസം ഉണ്ടായിരുന്ന ആളാണ് ശ്രീനിവാസ് എന്നും വൃക്ക, പാന്‍ക്രിയാസ്, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നും നിംസ് ഡയറക്ടര്‍ ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു. ശ്രീനിവാസ് വെന്റിലേറ്ററിലായിരുന്നുവെന്നും ഇതിന് മുമ്പ് ഇയാള്‍ക്ക് രണ്ട് തവണ ഹൃദയാഘാതം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിംസിലേക്ക് എത്തുന്ന സമയം തന്നെ രോഗിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്നും പള്‍സ് റേറ്റ് വളരെ കുറവായിരുന്നുവെന്നും രക്തസമ്മര്‍ദവും കുറവായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 30നാണ് സംഭവമുണ്ടായതെന്ന് ശ്രീനിവാസിന്റെ സഹോദരന് ശ്രീകാന്ത് പറഞ്ഞു.
ഇത് ഞങ്ങളുടെ വിധിയാണ്. ഇത് ഞങ്ങള്‍ അനുഭവിക്കുക തന്നെ വേണം. ആശുപത്രിയില്‍ വച്ച് സഹോദരന് എലി കടിച്ച സമയത്ത് കിടക്ക മുഴുവന്‍ രക്തമായിരുന്നു. നല്ല രീതിയില്‍ രക്തം പോകുന്നുണ്ടായിരുന്നുവെന്നും ആ സമയത്താണ് ഞാന്‍ പരാതി നല്‍കിയതെന്നും സഹോദരന് പറഞ്ഞു.
അതേ സമയം സംഭവത്തെ തുടര്‍ന്ന് റെസ്പിറേറ്ററി ഐസിയു വിഭാഗം മേധാവിയെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ മാസം കരാര്‍ അവസാനിച്ച രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരെയും നടപടിയുടെ ഭാഗമായി നീക്കം ചെയ്തു.
ആശുപത്രിയിലെ ശൂചീകരണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്നയാളെ കരിമ്പട്ടികയില്‍ പെടുത്തിയതായി ആശുപത്രി സന്ദര്‍ശിച്ച ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി ഇ ദയാകര്‍ പറഞ്ഞു. ഡ്രെയിനേജിന്റെ പ്രവര്‍ത്തനം നടക്കുന്നതിനെ തുടര്‍ന്ന് ഐസിയുവില്‍ എലികളുടെ ശല്യമുണ്ടെന്ന് രോഗികളും ആശുപത്രി ജീവനക്കാരും പറയുന്നു. അറ്റകുറ്റപ്പണി നടത്തിയ ഡ്രെയിനേജ് കാരണം ഐസിയുവില്‍ എലിശല്യം രൂക്ഷമാണെന്ന് രോഗികളും ജീവനക്കാരും പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications