കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സങ്കല്‍പ്പം ജനാധിപത്യവിരുദ്ധമെന്ന് സിപിഎം

Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ദില്ലിയില്‍ പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത് യോഗം വിളിച്ചിരിക്കുകയാണ്. യോഗത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരിക്കുന്നത്.

Sit

രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് മതി എന്ന സങ്കല്‍പ്പം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നീക്കമാണിത്. കേവലം സാങ്കേതികമായ വിഷയത്തിന് അപ്പുറമാണ് ഇക്കാര്യം. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കുന്നതാണിതെന്നും യെച്ചൂരി പറഞ്ഞു.

സംസ്ഥാനത്തോ കേന്ദ്രത്തിലോ അവിശ്വാസ പ്രമേയം പാസായാലുള്ള സാഹചര്യം പരിഗണിക്കാതെ പോകരുത്. രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് മതിയെന്ന രീതി അംഗീകരിക്കാനാകില്ല. എല്ലാ സഭകളും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുകോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

ദില്ലിയില്‍ മോദി വിളിച്ച യോഗത്തിന് മിക്ക പ്രതിപക്ഷ നേതാക്കളും പങ്കെടുക്കുന്നില്ല. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവരൊന്നും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

English summary
Idea of Simultaneous Polls Anti-federal, Says CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X