ഐഡിയ സ്റ്റാർ സിംഗർ താരവും ഗായികയുമായ കൽപന രാഘവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പ്രശസ്ത ഗായിക കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. നിസാം പേട്ടിലെ വസതിയിൽ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് താരം.
ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമല്ല. കൽപനയുടെ ഭർത്താവ് ഉടൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യുകയാണ്. ശ്രീകൃഷ്ണ, സുനിത, ഗീത മാധുരി, കാരുണ്യ തുടങ്ങിയ താരങ്ങളും ആശുപത്രിയിൽ എത്തി. ഇവരാരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുടുംബ പ്രശ്നമാണോ ആത്മഹത്യക്ക് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്.

ഗായകരായ ടിഎസ് രാഘവേന്ദ്രയുടേയും സുലോചനയുടേയിം മകളാണ് കൽപന..
ഇളയരാജ, എആർ റഹ്മാൻ തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 3000 ത്തോളം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് കൽപന മലയാളികൾക്കിടയിൽ സുപരിചിതയായത്.












Click it and Unblock the Notifications