കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവച്ച അക്രമിയെ വസ്ത്രം നോക്കി തിരിച്ചറിയുന്നുണ്ടോ? മോദിയെ കടന്നാക്രമിച്ച് ഒവൈസി

Google Oneindia Malayalam News

ദില്ലി: ജാമിയയിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് സാന്നിധ്യത്തില്‍ അക്രമി വെടിവച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അക്രമിയെ വസ്ത്രം നോക്കി മനസിലാക്കാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ ആരാണെന്ന് അവരുടെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മോദി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ഓര്‍മിപ്പിക്കുകയാണ് ഒവൈസി.

01

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സൃഷ്ടിച്ചെടുത്ത വിദ്വേഷത്തിന്റെ ഫലമാണ് ജാമിയയിലെ വെടിവയ്പ്പ് എന്ന് ഒവൈസി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ്. ദില്ലി പോലീസ് നോക്കി നില്‍ക്കെയാണ് അക്രമി വെടിവച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വര്‍ഗീയവല്‍ക്കരിക്കുകയും സായുധ സംഘങ്ങളെ സൃഷ്ടിക്കുകയുമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അമിത് ഷാ എന്ത് പോലീസ് സേനയെ ആണ് വളര്‍ത്തുന്നത്. സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ അക്രമി വെടിവയ്ക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇതാണോ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉദ്ദേശിച്ചിരുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. ദേശദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന് കഴിഞ്ഞദിവസം താക്കൂര്‍ ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചിരുന്നു. ഇദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരിക്കുകയാണ്.

കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമിയ ക്യാമ്പസിന് പുറത്ത് പ്രതിഷേധിച്ചിരുന്നവര്‍ക്ക് നേരെ വെടിവയ്പുണ്ടായത്. യുപി സ്വദേശിയായ രാമ ഭക്ത് ഗോപാല്‍ ശര്‍മയാണ് അറസ്റ്റിലായത്. സമരക്കാര്‍ക്കെതിരെ പ്രകോപനപരമായി ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജയ് ശ്രീറാം എന്ന് വിളിച്ചെത്തിയ ഗോപാല്‍ വന്ദേമാതരം ആലപിക്കാത്തവര്‍ രാജ്യത്ത് നില്‍ക്കേണ്ടെന്നും വിളിച്ചുപറഞ്ഞിരുന്നു.

English summary
Identify By Clothes: Owaisi Challenges PM After Jamia Firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X