1000 രൂപ കടം വാങ്ങിയിട്ട് വര്‍ഷങ്ങള്‍; തിരിച്ചുകൊടുത്തത് 2 കോടിയുടെ ഓഹരികള്‍! ഞെട്ടിച്ച് വൈദ്യനാഥന്
മുംബൈ: സുഹൃത്തുക്കള്‍ക്ക് ഉദാരമായി ഓഹരികള്‍ സമ്മാനിക്കുന്നതിലും ജീവകാരുണ്യപ്രവര്ത്തനങ്ങളാലും അറിയപ്പെടുന്ന, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംഡിയും സിഇഒയുമായ വൈദ്യനാഥന് ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുന്നു. തനിക്ക് ഒരു കാലത്ത് 1000 രൂപ കടമായി തന്ന് സഹായിച്ച സുഹൃത്ത് അടക്കം അഞ്ച് പേര്‍ക്കായി 5.5 കോടി രൂപ വിപണി മൂല്യം വരുന്ന ഏഴു ലക്ഷം ഓഹരികളാണ് വൈദ്യനാഥന് സമ്മാനിച്ചിരിക്കുന്നത്.
എയര്‍ഫോഴ്സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന സമ്പത്ത് കുമാറിന് ചികിത്സാസഹായം എന്ന നിലക്കാണ് വൈദ്യനാഥന് 2.50 ലക്ഷം ഓഹരികള്‍ കെമാറിയത്. ഏകദേശം 2 കോടിക്ക് മുകളിലാണ് ഇതിന്റെ മൂല്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമ്പത്തിന്റെ കൈയില്‍ നിന്ന് വൈദ്യനാഥന് 1000 രൂപ വാങ്ങിയിരുന്നു. അതിന് ശേഷം ഇരുവരും കണ്ടിരുന്നില്ല. പിന്നീട് വൈദ്യനാഥന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

ഇതറിഞ്ഞ് കുടുംബം ബന്ധപ്പെട്ടതോടെയാണ് സമ്പത്തിന് വൈദ്യനാഥന് കോടികള്‍ മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചത്. ഇത് കൂടാതെ ഒരു വീട് വാങ്ങുന്നതിനായി സമീര്‍ മാത്രെക്ക് 5000 ഓഹരികളും 'സഹപ്രവര്‍ത്തകന്റെ വിയോഗം മൂലം ബന്ധുക്കള്‍ക്ക് സാമ്പത്തിക സുരക്ഷ' എന്ന നിലയില്‍ മായങ്ക് മൃണാള്‍ ഘോഷിന് 75,000 ഓഹരികളും സമ്മാനിച്ചിട്ടുണ്ട് എന്നാണ് റെഗുലേറ്ററി ഫയലിംഗുകള്‍ കാണിക്കുന്നത്.
എ കനോജിയ (വീട് വാങ്ങാന്‍ 2.75 ലക്ഷം ഓഹരികള്‍), സുഹൃത്ത് മനോജ് സഹായ് എന്നിവരാണ് ഷെയറുകള്‍ ലഭിച്ച മറ്റുള്ളവര്‍. ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച ഡാറ്റ പ്രകാരം മാര്‍ച്ച് 21 നാണ് ഇവര്‍ക്ക് ഓഹരികള്‍ സമ്മാനിച്ചത് എന്നാണ് കാണിച്ചിരിക്കുന്നത്. അന്നത്തെ ക്ലോസിംഗ് വിലയായ 77.90 രൂപയെ അടിസ്ഥാനമാക്കി ഓഹരികളുടെ ആകെ മൂല്യം ഏകദേശം 5.45 കോടി രൂപയാണ്.
രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതിസമ്പന്നര്‍ ഏര്‍പ്പെടുന്നത് അസാധാരണമല്ലെങ്കിലും കമ്പനി ഓഹരികള്‍ സമ്മാനിക്കുന്ന ഒരു പ്രത്യേക ശൈലി വൈദ്യനാഥനുണ്ട്. ബാങ്കില്‍ ഏകദേശം 1% ഓഹരികള്‍ സ്വന്തമായുള്ള അദ്ദേഹം ഇതുവരെ 80 കോടി രൂപയുടെ ഓഹരികള്‍ സുഹൃത്തുക്കള്‍ക്കും ആവശ്യമുള്ളവര്‍ക്കും സമ്മാനിച്ചിട്ടുണ്ട്. 2022 ല്‍ തന്റെ കൈവശമുണ്ടായിരുന്ന 3.95 കോടിയിലധികം രൂപ വില വരുന്ന 9 ലക്ഷം ഷെയറുകള്‍, തന്റെ പരിശീലകന്, ഹൗസ്ഹെല്പ്പ്, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ സഹായിക്കാനായി സമ്മാനിച്ചിരുന്നു.
2020-ല്‍ ഒരു പ്രീമിയര്‍ സ്കൂളില്‍ കയറിയപ്പോള്‍ 500 രൂപ കടം നല്കിയ തന്റെ മുന്‍ ഗണിതശാസ്ത്ര അധ്യാപകന് അദ്ദേഹം ഓഹരികള്‍ സമ്മാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2018 ജനുവരി മുതല്‍ ബാങ്കിലുള്ള തന്റെ ഓഹരിയുടെ 40% അദ്ദേഹം മറ്റുള്ളവര്‍ക്ക് സമ്മാനിച്ചതായി പറയപ്പെടുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications