ജമ്മു കശ്മീരിൽ ആർമി ട്രക്കിന് നേരെ ആക്രമണം, ഒരു ജവാന് വീരമൃത്യു, രണ്ട് പേർക്ക് പരുക്ക്
ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഐഇഡി സ്ഫോടനം. ഒരു ജവാൻ വീരമൃത്യു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. കശ്മാരിലെ പല്ലൻവാല സെക്ടറിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സൈനികരുമായി പോവുകയായിരുന്ന ആർമി ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പരുക്കേറ്റ സൈനികരെ ഉടൻ തന്നെ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. അതിനിടെ അതിർത്തിയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.

നൗഷേര സെക്ടറിലാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് പാകിസ്താൻ സൈന്യം വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായാണ് വിവരം.












Click it and Unblock the Notifications