Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണം; 3 സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്. സിആർപിഎഫ് 85 ബെറ്റാലിയനിലെ ജവാൻമാരായ അമിത് കുമാർ, രിപൺ കുമാർ, വിശാൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിമാനമാർഗം റായ്പൂരിലേക്ക് കൊണ്ടുപോയി.

ഗംഗളൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ടെകമേത കുന്നിന് സമീപം രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം നടന്നതെന്ന് ബസ്തർ പോലീസ് അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

maoistattack

ഏപ്രിലിൽ ഛത്തീസ്ഗഡിലെ ബസ്തറിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പത്ത് അംഗങ്ങളും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമായിരുന്നു കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി മടങ്ങുമ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+