കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ മുഖ്യ പാര്‍ട്ടികളെല്ലാം സഖ്യരൂപീകരണ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിജെപിയും ശിവസേനയും സഖ്യം ചേരാന്‍ തീരുമാനിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും സമാനമായ ധാരണയിലെത്തി.

എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് പ്രാദേശിക പിന്തുണയുള്ള ചില കക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഈ ശ്രമത്തിന് തടസമുണ്ടാക്കിയിരിക്കുകയാണ് അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം. മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട നേതാവാണ് ഉവൈസി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങള്‍ ഉവൈസിയുട നീക്കം മൂലം പാളുമോ എന്നതാണ് ഇനി അറിയേണ്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ......

 വിബിഎയും കോണ്‍ഗ്രസും

വിബിഎയും കോണ്‍ഗ്രസും

മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീമനുള്ള നേതാവാണ് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ) പാര്‍ട്ടി. ഈ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇവരുമായി ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തിന് ശ്രമിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെയും പാര്‍ട്ടിയും പ്രകാശ് അംബേദ്കറുടെ വിബിഎ പാര്‍ട്ടിയും സഖ്യമുണ്ടാക്കിയിരുന്നു. അന്നും അംബേദ്കറുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസിന് ദയനീയമായ പരാജയമായിരുന്നു ഫലം.

സോണിയ മുന്‍കൈയ്യെടുത്തു

സോണിയ മുന്‍കൈയ്യെടുത്തു

കോണ്‍ഗ്രസിന് പല മണ്ഡലങ്ങളും പരാജയം നേരിടാന്‍ കാരണം പ്രകാശ് അംബേദ്കറുമായി സഖ്യമില്ലാത്തതാണ് എന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിബിഎയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സോണിയാ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു രംഗത്തുണ്ട്.

 മുസ്ലിംകളും ദളിതുകളും ആദിവാസികളും

മുസ്ലിംകളും ദളിതുകളും ആദിവാസികളും

എന്നാല്‍ വിബിഎയും എംഐഎമ്മും സഖ്യം നേരത്തയുള്ളതാണ്. മുസ്ലിംകളും ദളിതുകളും ആദിവാസികളും ഒരുമിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവരുടെ സഖ്യം. എന്നാല്‍ ഇവര്‍ക്ക് വന്‍തോതില്‍ വിജയം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, മിക്ക മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ വിബിഎ-എംഐഎം സഖ്യത്തിന് സാധിക്കും.

 കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

വിബിഎയുമായി സഖ്യമുണ്ടാക്കുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെയാണ് സോണിയാ ഗാന്ധി നേരിട്ട് ഇറങ്ങിയത്. ചില വിബിഎ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും സഖ്യചര്‍ച്ച നടത്തുകയും ചെയ്തു. പ്രകാശ് അംബേദ്കറുമായി സോണിയാ ഗന്ധി ചര്‍ച്ച നടത്തിയിട്ടില്ല.

ഒരു പടികൂടി കടന്ന് ഉവൈസി

ഒരു പടികൂടി കടന്ന് ഉവൈസി

ഈ സാഹചര്യത്തിലാണ് ഒരു പടികൂടി കടന്ന് ഉവൈസിയുടെ പാര്‍ട്ടി രംഗത്തുവന്നിട്ടുള്ളത്. മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണുള്ളത്. തങ്ങള്‍ക്ക് 100 സീറ്റ് വേണമെന്ന് ഉവൈസിയുടെ പാര്‍ട്ടി വിബിഎയോട് ആവശ്യപ്പെട്ടു. ബാക്കി സീറ്റില്‍ വിബിഎക്ക് മല്‍സരിക്കാമെന്നാണ് ഉവൈസിയുടെ വാഗ്ദാനം. വിബിഎ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരിക്കുകയാണ്.

 കോണ്‍ഗ്രസിന്റെ നീക്കം പാളും

കോണ്‍ഗ്രസിന്റെ നീക്കം പാളും

കോണ്‍ഗ്രസിനെ അകറ്റിയുള്ള സഖ്യമാണ് ഉവൈസി മുന്നോട്ടുവെക്കുന്നത്. ഉവൈസിയുടെ പാര്‍ട്ടിയുടെ ആവശ്യം വിബിഎ അംഗീകരിച്ചാല്‍ കോണ്‍ഗ്രസിന്റെ നീക്കം പാളും. ബാക്കി 188 സീറ്റുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസും എന്‍സിപിയും വിബിഎയും പങ്കുവെക്കുമ്പോള്‍ വീതം തീരെ കുറയും. അതുകൊണ്ടുതന്നെ എന്‍സിപിക്കും കോണ്‍ഗ്രസിനും സഖ്യത്തില്‍ നിന്ന് മാറി മല്‍സരിക്കുകയല്ലാതെ രക്ഷയുണ്ടാകില്ല.

 കോണ്‍ഗ്രസിന്റെ മറ്റൊരു നീക്കം

കോണ്‍ഗ്രസിന്റെ മറ്റൊരു നീക്കം

പ്രകാശ് അംബേദ്കറാണ് ഉവൈസിയുടെ പാര്‍ട്ടി മുന്നട്ടു വച്ച ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിന്റെ തീരുമാനം എന്താകുമെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം, കോണ്‍ഗ്രസ് മറ്റൊരു നീക്കവും നടത്തുന്നുണ്ട്. ശിവസേനയില്‍ നിന്ന് ഭിന്നിച്ചുപോയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.

 വന്‍ നേട്ടം കൊയ്യാം

വന്‍ നേട്ടം കൊയ്യാം

വിബിഎ, എംഎന്‍എസ് എന്നീ കക്ഷികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കും. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടി ഉടക്കിട്ട് നില്‍ക്കുന്നതാണ് തടസം. എംഎന്‍എസ് സഖ്യത്തിലേക്ക് വന്നാല്‍ ഉവൈസിയുടെ പാര്‍ട്ടി കൂടുതല്‍ അകലും. അതോടെ വിബിഎയും കോണ്‍ഗ്രസുമായി അകന്നേക്കും.

ബാലാസാഹിബ് തോറാട്ട്

ബാലാസാഹിബ് തോറാട്ട്

അശോക് ചവാനായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചു. ബാലാസാഹിബ് തോറാട്ടിനെ ആണ് കോണ്‍ഗ്രസ് പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം എംഎന്‍എസ്സിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്.

എന്‍സിപിക്ക് നേരത്തെ താല്‍പ്പര്യം

എന്‍സിപിക്ക് നേരത്തെ താല്‍പ്പര്യം

എംഎന്‍എസ്സിനെ സഖ്യത്തിലെടുക്കാന്‍ എന്‍സിപി നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഉടക്കിട്ടത് കോണ്‍ഗ്രസ് ആയിരുന്നു. ഇപ്പോള്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍സിപിയുടെ നീക്കം ശരിവച്ചിരിക്കുകയാണ്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കോണ്‍ഗ്രസ് സഖ്യത്തില്‍ വന്നാല്‍ മുസ്ലിംകള്‍ പാര്‍ട്ടിയുമായി അകലുമോ എന്നതാണ് ചില നേതാക്കള്‍ പങ്കുവെക്കുന്ന ആശങ്ക.

രാജ് താക്കറെ സോണിയയെ കണ്ടു

രാജ് താക്കറെ സോണിയയെ കണ്ടു

എംഎന്‍എസ് സഖ്യത്തില്‍ വന്നാല്‍ ശിവസേന-ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇത് ബിജെപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും കോണ്‍ഗ്രസിന് ഗുണമാകുകയും ചെയ്യും. എംഎന്‍എസ് നേതാവ് രാജ് താക്കറെ കഴിഞ്ഞാഴ്ച ദില്ലിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

English summary
If Ambedkar accepts Owaisi’s seat demand, Fall of Congress Maharashtra plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X