കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ വച്ചു തന്ന വാക്ക് ഓര്‍മയില്ലേ... മോദിയെ അറിയിച്ചിരുന്നെങ്കില്‍... ബിജെപിക്കെതിരെ സേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ബിജെപിയുടെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണെന്ന് സൂചിപ്പിച്ച് ശിവസേന. ശിവസേനയുമായുണ്ടാക്കിയ 50.50 ഫോര്‍മുല അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് അമിത് ഷാ ബുധനാഴ്ച പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ മോദിയെ മാറ്റിനിര്‍ത്തിയതില്‍ ആശ്ചര്യമുണ്ടെന്നും റാവത്ത് പറഞ്ഞു.

Sanjay

മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ശിവേസനയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബിജെപി ഇക്കാര്യത്തില്‍ ശിവസേനയുമായി ധാരണയുണ്ടാക്കിയിട്ടില്ല. ബിജെപി-ശിവസേന സഖ്യത്തിന് ഭരണം വീണ്ടും കിട്ടിയാല്‍ ഫട്‌നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് മോദി പലതവണയും ഞാന്‍ നൂറ് തവണയും പ്രചാരണത്തില്‍ പറഞ്ഞിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്

ഫട്‌നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് മോദി പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ സഞ്ജയ് റാവത്ത്, ഇത് തങ്ങള്‍ക്കുള്ള സന്ദേശമാണെന്ന് കരുതിയിരുന്നില്ലെന്നും പ്രചാരണത്തിലെ പ്രസംഗം മാത്രമായിട്ടാണ് കരുതിയതെന്നും പ്രതികരിച്ചു.

സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചസൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

Recommended Video

cmsvideo
Congress accept shivsena support in different times | Oneindia Malayalam

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ധവ് താക്കറെയും അമിത് ഷായും താക്കറെയുടെ വീട്ടില്‍ ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ ക്ഷേത്രമായി കാണുന്ന താക്കറെയുടെ മുറിയില്‍ വച്ചാണ് ചര്‍ച്ച നടന്നത്. അവിടെ വച്ചുണ്ടാക്കിയ ധാരണ കള്ളമാണെന്ന് പറഞ്ഞാല്‍ ക്ഷേത്രത്തെ അപമാനിക്കുന്നതിന് തുല്യമാണ്. താക്കറെയെയും മഹാരാഷ്ട്രയെയും അപമാനിക്കുന്നതിന് തുല്യമാണ്. രഹസ്യമായി തന്ന വാക്കുകള്‍ പാലിക്കാതെ വന്നപ്പോഴാണ് തങ്ങള്‍ പരസ്യമാക്കിയത്. ലാഭവും നഷ്ടവും നോക്കിയല്ല തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

English summary
If Amit Shah Had Informed PM Modi About 50-50 Formula… Sena attack BJP Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X