കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയില്‍ വിഗ്രഹ നിമജ്ഞനം ചെയ്താല്‍ പിഴ; 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ഗംഗയും പോഷക നദികളും മലിനമാക്കുന്നത് തടയാന്‍ ബൃഹദ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഗംഗയില്‍ വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. ഗംഗയും പോഷക നദികളും ഒഴുകുന്ന ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ദില്ലി, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്.

Durga

നദി മലിനമാക്കുന്നത് തടയാന്‍ 15 ഇന നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചിട്ടുള്ളത്. 50000 രൂപ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. 1986ലെ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. വിഗ്രഹം നിമജ്ഞനം ചെയ്യാന്‍ വരുന്നവരെ ബാരിക്കേഡ് വച്ച് തടയണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, വിശ്വാസികള്‍ക്ക് നിമജ്ഞനത്തിന് പ്രത്യേക സ്ഥലങ്ങള്‍ നിര്‍ണയിക്കണം. അവിടെ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

നദി മലിനമാകുന്ന വസ്തുക്കള്‍ ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കണം. തെര്‍മോകോള്‍, പ്ലാസ്റ്റര്‍ഓഫ് പാരിസ് എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ തടയണം. വിഷാംശമുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും തടയണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച നോട്ടീസില്‍ കേന്ദ്രം ഉണര്‍ത്തുന്നു.

എല്ലാ ആഘോഷ വേളകള്‍ക്ക് ശേഷവും ഏഴാംദിവസം സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പിഴയായി ചുമത്തുന്ന തുക മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

English summary
If Any one Immerse Idols in Ganga, will get Pay Rs 50,000 Fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X