കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അക്രമം ഒന്നിനും പരിഹാരമല്ല,ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം രാജ്യത്തിന് മാത്രം';രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി സംഘർഷ ഭരിതമായതിന് പിന്നാലെ പ്രതികരിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ നൻമയ്ക്കായി കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

രാഹുലിനെ കൂടാതെ മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും പ്രതികരിച്ച് രംഗത്തെത്തി. നിർഭാഗ്യകരമായി പോയെന്ന് അദ്ദേഹം ട്വീറ്റ് ചെ്തു. കർഷകരുടെ പ്രതിഷേധങ്ങളെ തുടക്കം മുതൽ പിന്തുണച്ചിരുന്ന ആളാണ് താൻ. എന്നാൽ ഈ അധാർമ്മികത അംഗീകരിക്കാൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു. റിപബ്ലിക്ക് ദിനത്തിൽ മൂവർണ പതാകയല്ലാത മാത്രമേ ചെങ്കോട്ടയ്ക്ക് മുകളിൽ പറക്കാൻ പാടുള്ളൂവായിരുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു.

rahul gandhi

റാലിക്കായി നിശ്ചയിച്ചതും അനുവദിച്ചതുമായ വഴികളിൽ നിന്ന് കർഷകർ വ്യതിചലിച്ചത് നിർഭാഗ്യകരമായി പോയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. കർഷകർ അവർക്ക് പ്രതിഷേധിക്കാൻ അനുവദിച്ച സ്ഥലങ്ങളിലേക്ക് മടങ്ങണം. അഹിംസാത്മകമായി തുടരുകയാണ് വേണ്ടത്. ഏതെങ്കിലും വിവേചനമോ അക്രമമോ പ്രസ്ഥാനത്തെ സാരമായി ബാധിക്കും, പ്രശാന്ത് ഭൂഷൺ ട്വീറ്റഅ ചെയ്തു.

അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നും സമാധാനം നിലനിൿത്താൻ എല്ലാവരും തയ്യാറാകണമെന്നും ദില്ലി എംപി ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർഷകരെ തടയാൻ പോലീസ് കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

അതിനിടെ സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. പോലീസ് വെടിയേറ്റാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിച്ചു. അതേസമയം ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് വാദം. തങ്ങൾ കർഷകന് നേർക്ക് വെടിയുതിർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി; രാജ്യതലസ്ഥാനം മുള്‍മുനയില്‍, അതിര്‍ത്തി അടച്ചുകര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി; രാജ്യതലസ്ഥാനം മുള്‍മുനയില്‍, അതിര്‍ത്തി അടച്ചു

യുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർയുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർ

ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌

തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?

English summary
If anyone gets hurt, damage will happen to our country Says Rahul Gandhi over farmers' protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X