കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ നവംബര്‍ 17ന് മുമ്പ് വിധി വന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ ഈ മാസം 18ന് വാദം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി കേസിലെ കക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികം വൈകാതെ വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് ഇതുവരെയുള്ള വിവരം. നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.

Supreme

വാദം പൂര്‍ത്തിയായി കഷ്ടിച്ച് ഒരു മാസത്തില്‍ താഴെയാണ് വിധി പ്രഖ്യാപനത്തിന് സമയം ലഭിക്കുക എന്ന് ചുരുക്കം. ദശാബ്ദങ്ങള്‍ പിന്നിട്ട കേസിന്റെ വിധി, വാദം പൂര്‍ത്തിയായി ഒരു മാസത്തിനകം നടത്താന്‍ സാധിക്കുമോ. ഇനി ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും. വിശദീകരിക്കാം...

ഒരു ബെഞ്ച് വാദം കേട്ട ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കുന്നതും അതേ ബെഞ്ചാകണം എന്നാണ് ചട്ടം. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കണം. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് അയോധ്യ കേസില്‍ വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ചിലേക്ക് കൈമാറ്റപ്പെടും. ആദ്യം മുതല്‍ വാദം കേള്‍ക്കുകയും ചെയ്യും. ഇതോടെ ബാബറി മസ്ജിദ്-രാമജന്മ ഭൂമി കേസ് വീണ്ടും നീളുമെന്ന് ചുരുക്കം.

ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയുംഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയും

ഒരു മാസത്തിനകം വാദങ്ങള്‍ പഠിച്ച്, വിധി എഴുതി തയ്യാറാക്കാന്‍ നിലവിലെ ബെഞ്ചിന് സാധിക്കുമോ എന്ന കാര്യം സംശയമാണ്. അയോധ്യ കേസ് മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കുന്നതും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. വിധി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ കേസിലും പുതിയ വാദം കേള്‍ക്കേണ്ടിവരും.

മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്

അയോധ്യ കേസ് 2011ലാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6 മുതലാണ് എല്ലാദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ മൂന്നായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധി ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്.

English summary
if Ayodhya case is not decided before CJI retires, What will Happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X