ബിജെപിയെ ജയിപ്പിച്ചാൽ മദ്യം 50 രൂപയ്ക്ക് നൽകും; വാഗ്ദാനവുമായി അധ്യക്ഷൻ
അമരാവതി; തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ 75 രൂപയ്ക്ക് മദ്യം തരാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബി ജെ പി അധ്യക്ഷൻ. വരുമാനം കൂടിയാൽ മദ്യം 50 രൂപയ്ക്ക് വരെ നൽകുമെന്നും ബിജെപി അധ്യക്ഷനായ വീരരാജു പറഞ്ഞു.

ബിജെപിക്ക് ഒരു കോടി വോട്ട് തരൂ, ഞങ്ങൾ മദ്യം വെറും 75 രൂപയ്ക്ക് നൽകും. കൂടുതൽ വരുമാനം ബാക്കിയുണ്ടെങ്കിൽ വെറും 50 രൂപയ്ക്ക് മദ്യം നൽകും, വീരരാജു ചൊവ്വാഴ്ച വിജയവാഡയിൽ പറഞ്ഞു.സംസ്ഥാനത്ത് ഒരു കോടി ജനങ്ങൾ ഉയർന്ന വിലയക്ക് മദ്യം വാങ്ങി ഉപയോഗിക്കുന്നുണ്ട്. വില കുറഞ്ഞ മദ്യം വേണമെങ്കിൽ 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നും ബി ജെ പി അധ്യക്ഷൻ പറഞ്ഞു.ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെയാണ് ഗുണനിലവാരമില്ലാത്ത മദ്യം ഉയർന്ന വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആന്ധ്രയിൽ ശരാശരി ഒരാൾ പ്രതിമാസം 12,000 രൂപയുടെ മദ്യം ഉപയോഗിക്കുന്നുണ്ട്. ജഗൻ മോഹൻ റെഡ്ഡി ആ തുക ഉപയോഗിച്ച് മറ്റ് പദ്ധതികൾ നടത്തുകയാണ്. സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ അമരാവതിയെ വികസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വീരരാജു പറഞ്ഞു. മുൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, പുരന്ദരേശ്വരി, രാജ്യസഭാംഗങ്ങളായ വൈഎസ് ചൗധരി, എംസി രമേശ് എന്നിവരും യോഗത്തിൽ സംസാരിച്ചു.












Click it and Unblock the Notifications