കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: സ്ത്രീപീഡനത്തെക്കുറിച്ച് പീഡനത്തെക്കുറിച്ചുള്ള പ്രസ്താവനക്ക് പിന്നാലെ ഓട്ടോ മൊബൈൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രസ്താവനയുമായി ബിജെപി എംപി. ഓട്ടോമൊബൈൽ രംഗത്ത് പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയാത്തതെന്നാണ് എംപി യുടെ പ്രസ്താവന. ബാലിയയിൽ നിന്നുള്ള ബിജെപി എംപി വിരേന്ദ്ര സിംഗാണ് ലോക്സഭയിൽ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിട്ടുള്ളത്.

ജനം ടിവി- സവ്യസാചി എക്‌സിറ്റ് പോള്‍ ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ! ജനം ടിവി- സവ്യസാചി എക്‌സിറ്റ് പോള്‍ ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ!

ഓട്ടോമൊബൈൽ രംഗത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നത് രാജ്യത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇനി ഓട്ടോമൊബൈൽ രംഗത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ എന്തുകൊണ്ട് റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയാത്തതെന്നാണ് എംപി ചോദിക്കുന്നത്.

traffic-1563605

രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് യാത്രാ വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. സെപ്തംബർ വരെയുള്ള ഒരു വർഷക്കാലമാണ് പ്രതിസന്ധി വാഹന നിർമാണ രംഗത്തെ ബാധിച്ചത്. ഒക്ടോബറിൽ 0.28 ശതമാനം കുറവാണ് വാഹന വിൽപ്പനയിലുണ്ടായത്. ഓട്ടോമൊബൈൽ രംഗത്തെ പ്രതിസന്ധിക്ക് കാരണം യുവാക്കൾ ഓല- യുബർ തുടങ്ങിയ ഓൺലൈൻ ടാക്സികളെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണെന്ന് നേരത്തെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. കാറുകൾ വാങ്ങാതെ പുതുതലമുറ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നുവെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.

English summary
If Car Sales are Down, Why are There Traffic Jams on the Road: BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X