തന്റെ വീട് റെയ്ഡ് ചെയ്തിട്ടെന്തിനാ..സിബിഐക്ക് കുറേ മഫ്ളര്‍ കിട്ടുമെന്ന് കെജ്രിവാള്‍
ദില്ലി: 2012ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ കഴുത്തില്‍ ചുറ്റി തലവഴി മൂടിക്കെട്ടിയ മഫ്ളറാണു അരവിന്ദ് കെജ്രിവാളിന്റെ മുഖമുദ്ര. ഇതിനെപ്പറ്റി പറയാന്‍ കാരണം മറ്റൊന്നുമല്ല സിബിഐ റെയ്ഡിനോട് മുഖ്യമന്ത്രി കെജ്രിവാളിന്റെ പ്രതികരണം രസകരമാണ്. തന്റെ വീട്ടില്‍ കയറി സിബിഐ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന പരിഹാസമാണ് കെജ്രിവാളിന്റെ ഭാഗത്തു നിന്നുണ്ടായത്.
തന്റെ വീട് റെയ്ഡ് ചെയ്താല്‍ സിബിഐയ്ക്ക് ചിലപ്പോള്‍ കുറേ മഫ്ളര്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തന്റെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് വല്ലതും കിട്ടിയോ... ഒന്നും കിട്ടിയില്ലെന്നും കെജ്രിവാള്‍ പരിഹസിക്കുന്നു.

കുറേ മഫ്ളര്‍ കിട്ടും
തന്റെ വീട്ടില്‍ കയറി സിബിഐ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. സിബിഐയ്ക്ക് ചിലപ്പോള്‍ കുറേമഫ്ളര്‍കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല
തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒന്നും കിട്ടിയില്ല. ഇനി വീട്ടില്‍ കയറിയാലും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

മഫ്ളര്‍ മാന്‍
അരവിന്ദ് കെജ്രിവാളിനെ മഫഌ മാന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. 2012ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ കഴുത്തില്‍ ചുറ്റി തലവഴി മൂടിക്കെട്ടിയ മഫഌറാണു അരവിന്ദ് കെജ്രിവാളിന്റെ മുഖമുദ്ര.

സിബിഐ റെയ്ഡിനു പിന്നില്‍
കഴിഞ്ഞാഴ്ചയാണ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നത്. മോദിയാണ് ഇതിനു പിന്നിലെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്ത മോദിയുടെ ഭീരുത്വമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications