കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങും എന്ന് പി ചിദംബരം

  • By Desk
Google Oneindia Malayalam News

ദില്ലി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ റാഫേല്‍ യുദ്ധവിമാനത്തിന് ഫ്രാന്‍സുമായി കലഹിക്കില്ലെന്നും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. റാഫേല്‍ ഇടപാടില്‍ ഇടപാടുകാര്‍ ആരെന്നതിലുമുപരിയായ വിഷയം യുദ്ധവിമാനങ്ങളുടെ എണ്ണവും വിലയും അവ ഇന്ത്യയിലെത്തിക്കുന്ന സമയവുമാണ് പ്രധാനമെന്ന് ചിദംബരം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റാഫേല്‍ ഇടപാട് ചില മാറ്റങ്ങള്‍ക്ക് വിധേയമായി മികച്ച ഇടപാടായി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു.


കോടതിയിലെത്തേണ്ട ഒരു വിഷയമല്ല റാഫേല്‍, നിയമത്തിന് കീഴില്‍ ഒതുങ്ങുന്ന വിഷയമല്ല റാഫേല്‍ എന്നും ചിദംബരം പറയുന്നു. പാര്‍ലമെന്ററി സമിതി അന്വേഷിക്കേണ്ട വിഷയമാണിത്. ഇതുവഴി വിവിധ ഏജന്‍സികള്‍ക്ക് ഇത് അന്വേഷിക്കാനാകും. റാഫേല്‍ ഇടപാട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയെയും ബിജെപിയെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കയാണ്. റാഫേല്‍ ഇടപാടിലെ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിക്ക് ലഭിച്ചതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രചാരണായുധം.

chidambaram4-24-1

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റാഫേലിന്റെ പേരിലുള്ള കലഹം തുടങ്ങുമോ അതോ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് റാഫേല്‍ തങ്ങള്‍ തിരഞ്ഞെടുത്തതാണെന്നും റാഫേല്‍ നല്ല വിമാനമാണെന്നും ചിദംബരം പറയുന്നു. ആ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എങ്ങനെയാണ് 26 യുദ്ധവിമാനങ്ങള്‍ വാങ്ങുക എന്നും എത്രയും പെട്ടെന്ന് ഇവയുടെ ഡെലിവറി പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും ഇവയുടെ സാങ്കേതിക വിദ്യ ഇന്ത്യ കരാര്‍ ഒപ്പിട്ടതിന്റെ അടിസ്ഥാനത്തില്‍ ആണോ എന്ന് പരിശോധിക്കുമെന്നും മുന്‍ധനകാര്യമന്ത്രി കൂടിയായ പി ചിദംബരം പറയുന്നു.


നിയമപരമായി റാഫേല്‍ കരാറിനെ സമീപിക്കേണ്ട ആവശ്യമില്ല, ഇതില്‍ കോടതി കയറണ്ട വിഷയമില്ല, ഇത് പാര്‍ലമെന്റിന്റെ പരിതിയില്‍ വരുന്നതാണെന്നും ചിദംബരം ആവര്‍ത്തിക്കുന്നു. 126 റാഫേല്‍ വിമാനങ്ങളുടെ ആവശ്യമുള്ളിടത്ത് 36 ആയി ഇവയെ ചുരുക്കിയതെന്തിനാണെന്നും ഇതിനൊന്നും ഉത്തരം ഇല്ലാതെ ആണ് കേന്ദ്രസര്‍ക്കാറെന്നും ചിദംബരം ആരോപിക്കുന്നു.റാഫേല്‍ ഇടപാടില്‍ നിന്നും എച്ച്എഎല്‍ എങ്ങനെ പുറത്തായെന്നും 100 ഓഫ്‌സെറ്റ് പാര്‍ടനര്‍മാരില്‍ എച്ച്എഎല്‍ എന്തുകൊണ്ടില്ലെന്നും ചിദംബരം ചോദിച്ചു.

English summary
If congress came into power more rafale aircraft will brought in cheaper rate says P Chidambaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X