കോണ്‍ഗ്രസ് വിജയിച്ചാല്‍ ദീപാവലി പാകിസ്താനില്‍.... വിമര്‍ശനവുമായി വിജയ് രൂപാണി!!
Recommended Video

ദില്ലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലി പാകിസ്താനില്‍ ആഘോഷിക്കേണ്ടി വരുമെന്ന് രൂപാണി പറഞ്ഞു. കോണ്‍ഗ്രസിനും പാകിസ്താനും ഒരേ സ്വരമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. അത് നടന്നിട്ടില്ല, തെളിവ് എവിടെയെന്നാണ് കോണ്‍ഗ്രസും ചോദിക്കുന്നതെന്ന് രൂപാണി ആരോപിച്ചു.

പാകിസ്താന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രസ്താവനയില്‍ സാമ്യമുണ്ട്. അവര്‍ രണ്ടുപേരും സൈന്യത്തെ അപമാനിക്കുകയാണ്. അവര്‍ ജനങ്ങളുടെ ആവേശം ഇല്ലാതാക്കുകയാണ്. സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണവും, സൈനിക തലവന്മാര്‍ നടത്തിയ വാര്‍ത്താസമ്മേളനവും കോണ്‍ഗ്രസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ ആരെയാണ് പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെന്നത് പാകിസ്താനിലെ പാര്‍ട്ടിയായി മാറിയെന്നും രൂപാണി ആരോപിച്ചു.
എന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ല. പക്ഷേ മെയ് 23ന് അവര്‍ വിജയിച്ചാല്‍ ദീപാവലി പാകിസ്താനില്‍ ആഘോഷിക്കേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കില്‍, പാകിസ്താനില്‍ ദു:ഖാചരണം ഉണ്ടാവും. പാകിസ്താനികള്‍ ഓരോ നിമിഷം മോദിയെ ഭയന്നാണ് ജീവിക്കുന്നതെന്നും രൂപാണി പറഞ്ഞു. അതേസമയം ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് പാകിസ്താനിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ രാം മാധവും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ പലതും പാകിസ്താനികളാണ് ഏറ്റെടുക്കുന്നത്. നമ്മുടെ പ്രതിപക്ഷ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ഇതാണെന്നും രാംമാധവ് പരിഹസിച്ചിരുന്നു. പാകിസ്താന് വേണ്ടിയാണോ ഇന്ത്യക്ക് വേണ്ടിയാണോ മത്സരിക്കുന്നതെന്ന് പ്രതിപക്ഷത്തിന് അറിയില്ലെന്നും രാം മാധവ് പറഞ്ഞു.












Click it and Unblock the Notifications