കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആരും കാരണം തിരക്കേണ്ട: ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ വരുന്നവരോട് കോടതിക്ക് കാരണം തിരക്കേണ്ട ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നവരുടെ വികാരം കണക്കിലെടുത്ത് വിവാഹ മോചനം അനുവദിക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!

ഒരുവര്‍ഷത്തിലേറെയായി പിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ വിവാഹ മോചന ഹര്‍ജി തള്ളിയ തിരുനല്‍വേലി കുടുംബ കോടതി വിധിക്ക് എതിരായ അപ്പീലിലാണ് ഹൈക്കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. ഒന്നിച്ച് ജീവിക്കാനില്ലെന്ന് ഒരിക്കല്‍ ബോധ്യമായി പിരിഞ്ഞ് താമസിക്കുന്നവര്‍ക്ക് വിവാഹ മോചനം അനുവദിക്കണം.

Divorce

അല്ലെങ്കില്‍ അവര്‍ വീണ്ടും പിരിഞ്ഞ് താമസിക്കുന്നതിന് വഴിയൊരുക്കുമെന്ന് അപ്പീല്‍ തള്ളികൊണ്ട് ജസ്റ്റിസുമാരായ കെകെ ശശിധരന്‍, എന്‍ ഗോകുല്‍ദാസ് എന്നിവരുടെ ബഞ്ച് വിലയിരുത്തി. 2013ന് വിവാഹിതരായ ഇവര്‍ 2014 ജൂലൈ മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ 2015ല്‍ സംയുക്ത ഹര്‍ജി നല്‍കിയിരുന്നെങ്കിലും എന്താണ് വിവാഹ മോചനത്തിന് കാരണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കാത്തതുകൊണ്ട് കുടുംബ കോടതി വിവാഹ മോചനം നിഷേധിക്കുകയായിരുന്നു.

English summary
If couple wants divorce, courts can't probe into reasons: Madras HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X