ദേവഗൗഡയെ പരിഹസിച്ച് ബിജെപി നേതാവ്; പരിഹാസം മക്കൾ രാഷ്ട്രീയത്തിനെതിരെ, മഹാസഖ്യം തകർന്നു!
ബെംഗളൂരു: ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെ പരിഹസിച്ച് ബിജെപി നേതാവ്. കെഎസ് ഈശ്വരപ്പയാണ് പരിഹാസവുമായി രംഗത്തെത്തിയത്. ദേവഗൗഡ മക്കൾരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ലക്‌ഷ്യം വെച്ചായിരുന്നു പരാമർശം.
ദേവഗൗഡയ്ക്ക് 28 മക്കൾ ഉണ്ടായിരുന്നെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മൊത്തം ലോക്സഭാ സീറ്റുകളായ 28 സീറ്റിലും അവസരം നൽകുമായിരുന്നെന്നാണ് ബിജെപി നേതാവ് കെസ് ഈശ്വരപ്പ പറഞ്ഞത്. പ്രതിപക്ഷ പാർട്ടികൾ ചേർന്നുണ്ടാക്കിയ മഹാസഖ്യത്തെ കുറിച്ചും ഈശ്വരപ്പ പരിഹാസരൂപേണ സംസാരിച്ചു.

ദേവഗൗഡ നിലവിൽ എംപിയാണ്. അദ്ദേഹത്തിന്റെ മകനായ എച്ച്ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാണ്. മറ്റൊരു മകൻ കാബിനറ്റ് മന്ത്രിയാണ്. കൊച്ചു മക്കൾ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. രണ്ട് ഘട്ടങ്ങളായാണ് കർണാടകത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിൽ ഏപ്രിൽ 18നും ബാക്കിയുള്ള 14 സീറ്റുകളിൽ ഏപ്രിൽ 23നുമായിരിക്കും തിരഞ്ഞെടുപ്പു നമടക്കുക.












Click it and Unblock the Notifications