'വിദ്യാഭ്യാസ മേഖല ആർഎസ്എസിന്റെ കൈകളിൽ എത്തിയാൽ രാജ്യം തകരും'; വിമർശിച്ച് രാഹുൽ ഗാന്ധി
വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് കൈകടത്തിലിനെതിരെ മുന്നറിയിപ്പുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ സമ്പ്രദായം ആർ എസ് എസിന്റെ നിയന്ത്രണത്തിലായാൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
'ആർ എസ് എസ് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല അവരുടെ കൈകളിൽ പൂർണമായും എത്തിയാൽ രാജ്യം നശിക്കും. തൊഴിലില്ലായ്മ രൂക്ഷമാകും. ഇന്ത്യയിലുടനീളമുള്ള സർവ്വകലാശാലകളിൽ ആർഎസ്എസ് നാമനിർദേശം ചെയ്ത വൈസ് ചാൻസിലർ മാരാണ് ഉള്ളത്. ഇപ്പോൾ സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരേയും ആർ എസ് എസ് നാമനിർദ്ദേശം ചെയ്യുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചു. കുംഭമേളയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് നല്ലതാണ്, പക്ഷെ എന്തുകൊണ്ടാണ് തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കാത്തത്', രാഹുൽ ചോദിച്ചു.

'കേന്ദ്രസർക്കാരാണ് ഈ രാജ്യത്തെ യുവാക്കളെ തൊഴിലില്ലാത്തവരാക്കിയത്. അതിനെ കുറിച്ചും അദ്ദേഹം സംസാരിക്കണം. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും അദാനിക്ക് നൽകുകയും എല്ലാ സ്ഥാപന സ്ഥാപനങ്ങളേയും ആർ എസ് എസിന് കൈമാറുകയും ചെയ്യുക എന്നതാണ് ബി ജെ പി - ആർ എസ് എസ് മോഡൽ ലക്ഷ്യമിടുന്നത്. നമ്മൾ ഒറ്റക്കെട്ടാണ്, ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതുക തന്നെ വേണം', രാഹുൽ ഗാന്ധി പറഞ്ഞു.
'നിങ്ങൾ ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായ വിദ്യാർത്ഥികളാണ്. നിങ്ങളുടെ ആശയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വ്യത്യാസം ഉണ്ടായിരിക്കും. എന്നാൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യത്തിൽ നമ്മുക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. ആർ എസ് എസിനെ നമ്മൾ പിന്നോട്ടടിക്കേണ്ടതുണ്ട്. ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ" എന്നത് രാജ്യത്ത് അടിച്ചേൽപ്പിക്കാനുള്ള ആർ എസ് എസിന്റെ അജണ്ടയുടെ ഭാഗമാണ് യു ജി സിയുടെ കരട്.












Click it and Unblock the Notifications