കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിഹാറില്‍ ബിജെപി സഖ്യത്തിന് 200 സീറ്റുകള്‍ നഷ്ടപ്പെടും; കോണ്‍ഗ്രസ്

Google Oneindia Malayalam News

പട്ന: നവംബര്‍ മാസത്തോടെ നിയമസഭയുടെ കാലാവധി കഴിയുന്ന ബിഹാറില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പ് നടത്തുകയെന്ന ആവശ്യം ബിജെപി അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യമാണ് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍

പ്രതിപക്ഷ പാര്‍ട്ടികള്‍

13 കോടിയോളം ജനസംഖ്യയുള്ള ബിഹാറില്‍ 7.3 കോടി വോട്ടര്‍മാരുണ്ട്. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും ശുപാര്‍ശ ചെയ്യുന്നlതും പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നതും കുറഞ്ഞത് രണ്ടടിയെങ്കിലും ശാരീരിക അകലം പാലിക്കണമെന്നാണ്. തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലൂടെ ചോദിക്കുന്നത്.

വെര്‍ച്വല്‍ തിരഞ്ഞെടുപ്പ്

വെര്‍ച്വല്‍ തിരഞ്ഞെടുപ്പ്


വെര്‍ച്വല്‍ തിരഞ്ഞെടുപ്പ് എന്ന ബിജെപി മുന്നോട്ട് വെച്ച പദ്ധതിയേും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ഉചിതമായ പ്രധാന്യം നല്‍കുന്നതും ജനങ്ങളുടെ ജനാധിപത്യ വിധിന്യായത്തിന്‍റെ പവിത്രതയില്‍ വിട്ടുവീഴ്ച ചെയ്യാത്തുമായ തീരുമാനം കമ്മീഷന്‍ സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

 എല്‍ജെപിയും

എല്‍ജെപിയും

തിരഞ്ഞെടുപ്പ് നീട്ട് വയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തോട് ഭരപക്ഷത്ത് നിന്നുള്ള എല്‍ജെപിയും യോജിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണ് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെട്ടത്.

ഇരുന്നൂറിലേറെ സീറ്റുകളില്‍

ഇരുന്നൂറിലേറെ സീറ്റുകളില്‍

അതേസമയം, ബിഹാറില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇരുന്നൂറിലേറെ സീറ്റുകളില്‍ ബിജെപി സഖ്യം പരാജയപ്പെടുമെന്നാണ് കോണ്‍ഗ്രസ് എംഎല്‍സി പ്രേം ചന്ദ്ര മിശ്ര അഭിപ്രായപ്പെട്ടത്. കൊറോണയിലും വെള്ളപ്പൊക്കത്തിൻറെയും ഭീകരതകളിൽ സർക്കാർ യന്ത്രങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതുമൂലം ഉണ്ടായ ജനരോഷം സർക്കര്‍ പക്ഷത്തെ കക്ഷികളെ ഭയപ്പെടുത്തിയെന്നും മിശ്ര പറഞ്ഞു.

പലതരം ബുദ്ധിമുട്ടുകൾ

പലതരം ബുദ്ധിമുട്ടുകൾ

ബിഹാറിലെ ദശലക്ഷക്കണക്കിന് ആളുകളെ പലതരം ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. സർക്കാർ യന്ത്രങ്ങൾ പരാജയപ്പെട്ടത് മൂലം സുരക്ഷിതമല്ലാത്തതും നിസ്സഹായവുമായ ജീവിതം നയിക്കാൻ ജനങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിഹാറിൽ ജെഡിയുവിനും ബിജെപിക്കും കൂടിയുമായി 200 ലധികം സീറ്റുകൾ നഷ്ടമാകും എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഒരുപോലെ

ഒരുപോലെ

ബിജെപിയുടേയും ജെഡിയുവിന്‍റേയും നേതാക്കള്‍ ഒരുപോലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മിശ്ര അഭിപ്രായപ്പെട്ടു. പത്രങ്ങളില്‍ ഏകപക്ഷീയമായ വാര്‍ത്തകളാണ് വരുന്നത്. പൊതുജനങ്ങൾക്ക് അതൃപ്തിയും ദേഷ്യവും ഉണ്ടാകുമ്പോൾ ബിജെപി-ജെഡിയു സർക്കാരിനെ പിന്തുണച്ച് ഡസൻ കണക്കിന് ഭരണനേതാക്കളുടെ പ്രസ്താവനകൾ ദിനംപ്രതി മിക്ക പത്രങ്ങളിലും അച്ചടിക്കുന്നതും പ്രതിപക്ഷത്തിന്റെ വാർത്തകൾ അച്ചടിക്കാതിരിക്കുന്നതും കൊണ്ട് മാത്രം സർക്കാരിനെ രക്ഷിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ

മന്ത്രിസഭാ യോഗത്തിൽ

മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രിയും കൊറോണയുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റൽ പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായത് ശരിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഡോക്ടർമാർ ആശുപത്രിയിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയോട് പറഞ്ഞു.

ഇത് ശരിയാണെങ്കിൽ

ഇത് ശരിയാണെങ്കിൽ

ഇത് ശരിയാണെങ്കിൽ, സർക്കാർ ജനങ്ങളെ ദൈവത്തിലേക്ക് വിട്ടുകൊടുത്തുവെന്നും കൊറോണ അണുബാധയുടെ വർദ്ധനവിന് ഈ സാഹചര്യമാണ് പൂർണ ഉത്തരവാദിത്തമെന്നും പ്രതിപക്ഷത്തിന്റെ ആരോപണം തെളിയിക്കുന്നു, ഇതിന് നിതീഷ് ജി മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

3 എംഎല്‍എമാര്‍ 48 മണിക്കൂറില്‍ കോണ്‍ഗ്രസിലെത്തും; പൈലറ്റ് ക്യാംപിനെ പൊളിക്കാന്‍ ഗെലോട്ട്..3 എംഎല്‍എമാര്‍ 48 മണിക്കൂറില്‍ കോണ്‍ഗ്രസിലെത്തും; പൈലറ്റ് ക്യാംപിനെ പൊളിക്കാന്‍ ഗെലോട്ട്..

English summary
If elections happens in bihar now bjp will lose 200 seats says prem chandra mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X