കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് അതിന് കഴിഞ്ഞെന്ന് വരില്ല: രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രപതിയെ കണ്ട രാഹുൽ ഗാന്ധി കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടത് സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 കോഴിക്കോട് എല്‍ഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സഖാവ് പി ദിവാകരന്‍ കോഴിക്കോട് എല്‍ഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സഖാവ് പി ദിവാകരന്‍

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പുറമേ സിപിഐ എം ജനറൽ സെക്രട്ടറി സീതാരം യെച്ചൂരി, എൻസിപി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) മേധാവി ശരദ് പവാർ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് ബുധനാഴ്ച പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ കണ്ടത്.

 rahul-gandhi-15

കർഷക വിരുദ്ധ നിയമം എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടികളുമായും കർഷകരുമായും ആലോചിക്കാതെ നിയമങ്ങൾ പാസാക്കിയതിന് കേന്ദ്രത്തെ ആക്ഷേപിക്കുകയും ചെയ്തു. തീവ്രമായ കാലാവസ്ഥയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്ന കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള ബില്ലുകളാണ് പാർലമെന്റ് പാസാക്കിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

"ഈ മൂന്ന് ബില്ലുകൾ പാസാക്കിയിട്ടുള്ളത് യാതൊരു ചർച്ചയുമില്ലാതെയും പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനകളില്ലാതെയുമാണ്. തീർച്ചയായും ഇന്ത്യ കെട്ടിപ്പടുത്ത ഈ രാജ്യത്തെ കർഷകരുമായി ഒരു ചർച്ചയും നടത്താതെ, കർഷകരെയും രാജ്യത്തെയും അപമാനിക്കുന്നതാണ് കാർഷിക നിയമങ്ങളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. സർക്കാരന്റെ വാക്കുകളിൽ ഉദ്ദേശ്യത്തിൽ ഇനി കർഷകർക്ക് വിശ്വാസമില്ലെന്നും കർഷകന്സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. സർക്കാർ അവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കർഷകർ വിശ്വസിക്കുന്നില്ല, അതിനാലാണ് അവരിൽ ലക്ഷക്കണക്കിന് ആളുകൾ അഹിംസാത്മകമായി തെരുവിലിറങ്ങുന്നത്. ദില്ലിയിലെ കൊടും തണുപ്പിൽ പ്രക്ഷോഭം തുടരുന്ന കർഷകരുടെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ച കോൺഗ്രസ് നേതാവ് കാർഷിക നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക: പ്രതിഷേധിച്ച്‌ പ്രതിപക്ഷംഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക: പ്രതിഷേധിച്ച്‌ പ്രതിപക്ഷം

 ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം: നിർണ്ണായക പ്രഖ്യാപനം, താമസിക്കാനും അനുമതി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം: നിർണ്ണായക പ്രഖ്യാപനം, താമസിക്കാനും അനുമതി

 ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം: നിർണ്ണായക പ്രഖ്യാപനം, താമസിക്കാനും അനുമതി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം: നിർണ്ണായക പ്രഖ്യാപനം, താമസിക്കാനും അനുമതി

 ചിത്രയുടെ മരണത്തിൽ ദുരൂഹതയെന്ന് പോലീസ്: ലൊക്കേഷനിൽ നിന്ന് മടങ്ങിയത് സന്തോഷത്തോടെ ചിത്രയുടെ മരണത്തിൽ ദുരൂഹതയെന്ന് പോലീസ്: ലൊക്കേഷനിൽ നിന്ന് മടങ്ങിയത് സന്തോഷത്തോടെ

English summary
If farmers don’t stand up today, they will be silenced forever: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X