കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നല്ല നാളിനായി അല്‍പ്പം പ്രായാസങ്ങള്‍ സഹിച്ച് ജീവിക്കാം'; ജനങ്ങള്‍ സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

  • By Anupama
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടിവെക്കാന്‍ സാധ്യത. പല സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യം ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ലോക്ക്ഡൗണ്‍ നീട്ടുന്നത് പരിഗണിക്കുന്നത്. ഏപ്രില്‍ 14 ന് ശേഷവും ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശ്, അസം, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.

'നല്ല നാളേക്കായി കുറച്ച് കാലം അല്‍പ്പം പ്രായാസങ്ങള്‍ സഹിച്ച് ജീവിക്കാം.' വെങ്കയ്യ നായിഡു പറഞ്ഞു. ലോക്ക്ഡൗണ്‍ നീട്ടണമോയെന്ന തീരുമാനത്തില്‍ അടുത്ത ഒരാഴ്ച്ച നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ വ്യാപനവും രോഗ സ്ഥിരീകരണവും ലോക്ക്ഡൗണ്‍ തീരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

venkaiah naidu

രാജ്യത്ത് എന്ത് തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതേ സഹകരണവും മനോഭാവവും ജനങ്ങള്‍ തുടരണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സാമ്പത്തിക സ്ഥിരതക്കാണോ മുന്‍ഗണന നല്‍കേണ്ടത് എന്നാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്റെ കാഴ്ച്ചപ്പാടില്‍ സമ്പത് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസമാകാമെന്നും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്പാര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ് ദില്ലി നിസാമുദീനിലെ മര്‍ക്കസ്. 'ഈ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അത് നമുക്ക് ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നുവെന്നും ഇത് മറ്റുള്ളവരുടെ കണ്ണ് തുറപ്പിച്ചെന്നും' വെങ്കയ്യ നായിഡു പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 4421 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 24 മരണങ്ങളും ഈ സമയത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 621 ആയി. 5 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. ദില്ലിയില്‍ 523 പേര്‍ക്കും തെലങ്കാനയില്‍ 321 പേര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 305 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രാജസ്ഥാന്‍-274, ആന്ധ്രാപ്രദേശ്-226, മധ്യപ്രദേശ്-165, കര്‍ണാടകം-151, ഗുജറാത്ത് -144, ജമ്മു കശ്മീര്‍ 109 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

English summary
"If Hardship Were To Continue After April 14" Said Venkaiah Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X