കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷയായി തുടരാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ രാഹുലിനെ ബോധ്യപ്പെടുത്തൂ; സോണിയയോട് സിദ്ധരാമയ്യ

Google Oneindia Malayalam News

ദില്ലി; ആരോഗ്യം അനുവദിക്കുന്നില്ലേങ്കിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തണമെന്ന് സോണിയ ഗാന്ധിയോട് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സോണിയയ്ക്ക് അയച്ച കത്തിൽ സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.

പൂർണമായ സമർപ്പണത്തിന് ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തണം എന്നായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നതിനിടയിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

 sonia-157121055

പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ അയച്ച കത്തിനെതിരെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബ നേതൃത്വത്തെ ചിലർ ചോദ്യം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു സിദ്ധരമായ്യ പ്രതികരിച്ചത്. ജനാധിപത്യത്തിനെതിരേ ബിജെപി നടത്തുന്ന അക്രമവും അപ്രഖ്യാപിത അടിയന്തിരാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനള്ള നടപടിയാണ് ഉണ്ടാകേണ്ടത്. അല്ലാതെ പാർട്ടിയെ ക്ഷീണിപ്പിക്കുന്ന സമീപമനമല്ല നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

Recommended Video

cmsvideo
congress may have 2 instant changes and rahul gandhi will return | Oneindia Malayalam

അതേസമയം പാർട്ടി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളുടെ നടപടി ബിജെപിയെ സഹായക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായുള്ള റിപ്പോർട്ടുകൾ കോൺഗ്രസ് തള്ളി. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകുന്നത്, അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്, രാഹുൽ ഗാന്ധി അത്തരത്തിലൊരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് നേതാക്കൾ എഴുതിയ കത്തിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്.
കത്ത്​ എഴുതിയ സമയം ഉചിതമായി​ല്ലെന്നും സോണിയാ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി പരിഹരിക്കണമെന്നും പാർട്ടിയിൽ സമഗ്രമായ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പടേയുള്ള 23 മുതിര്‍ന്ന നേതാക്കളായിരുന്നു ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ശശി തരൂര്‍, പിജെ കൂര്യന്‍, മുകുള്‍ വാസ്നിക് പൃഥ്വിരാജ് ചവാൻ, വിവേക് ​​തങ്ക, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ്​ കത്തിൽ ഒപ്പിട്ടിരുന്നത്.

English summary
if health does not allow you to continue as president,convince Rahul; Siddaramaiah to sonia,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X