കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പുറത്തുള്ളവന്‍ ആണെങ്കില്‍ സോണിയാ ഗാന്ധി ആരാ? മോദിയുടെ ചോദ്യം ന്യായമല്ലേ..

  • By Neethu
Google Oneindia Malayalam News

ദില്ലി: പ്രധാന മന്ത്രി നരേന്ദ്രമോദി പുറമക്കാരന്‍ എന്ന വിശേഷിപ്പിച്ചതില്‍ മറുപടിയായി മോദിക്ക് ഒന്നേ ചോദിക്കാന്‍ ഉള്ളൂ, താന്‍ പുറത്തുള്ളവന്‍ ആണെങ്കില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി അപ്പോള്‍ ആരാ?

താന്‍ ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്, അല്ലാത്തെ മറ്റൊരു രാജ്യത്തിന്റെയും പ്രധാന മന്ത്രിയല്ലെന്നായിരുന്നു മോദി നിതീഷിന് നല്‍കിയ മറുപടി.

narendramodi

'നിതീഷ് കുമാര്‍ തന്നെ പുറമക്കാരന്‍ എന്ന് വിളിച്ചു. എനിക്ക് ഒന്നേ ചോദിക്കാന്‍ ഉള്ളൂ, പുറമക്കാരന്‍ ആയ എന്നെ വോട്ട ചെയ്ത് വിജയിപ്പിച്ച് ഇന്ത്യയുടെ പ്രധാന മന്ത്രിയാക്കിയത് എവിടുതെ ജനങ്ങളാണ്?. ഞാന്‍ പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയാണോ?, അതോ ബംഗ്ലദേശിലെയോ, ശ്രീലങ്കയിലെയോ പ്രധാന മന്ത്രിയാണോ? ദില്ലിയില്‍ താമസിക്കുന്ന സോണിയാ ഗാന്ധിയെ പുറമക്കാരിയെന്ന നിതീഷ് പറയുമോ?' ഇതൊക്കെയായിരുന്നു മോദിയുടെ മറു ചോദ്യങ്ങള്‍.

ബീഹാറിലെ അവസനഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരു പാര്‍ട്ടികളും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാണ് ഇതെല്ലാം. നവംബര്‍ ഒന്നിനാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
If I am an outsider, who is Sonia Gandhi?: asks Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X