മോദി 'ചെകുത്താന്' ആണെന്ന് ലാലു പ്രസാദ് യാദവ്
പാറ്റ്ന: വീണ്ടും വിവാദ പ്രസ്താവനയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ട മറുപടിയാണ് ലാലു നല്‍കിയത്. ഞാന്‍ പിശാചാണെങ്കില്‍ മോദി വലിയ ചെകുത്താനാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മോദി ലാലു പ്രസാദ് യാദവിനെ 'ശെയ്ത്താന്' എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ലാലു പ്രതികരിച്ചത്. തന്നെ ശെയ്ത്താന് എന്നു വിളിച്ച മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ലാലു പ്രസാദ് പറഞ്ഞു. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണം ഇല്ലാതാക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തുന്നുവെന്ന് ലാലു ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് മോദി ലാലുവിനെതിരെ പ്രതികരിച്ചത്. എന്നാല്‍, താന്‍ തെറ്റ് കണ്ടാല്‍ ഇനിയും ശബ്ദം ഉയര്‍ത്തുമെന്നാണ് ലാലു പറഞ്ഞിരിക്കുന്നത്. വാ മൂടി കെട്ടാന്‍ ആരും ശ്രമിക്കണ്ടെന്നും ലാലു പാറ്റ്നയില്‍ വ്യക്തമാക്കി.
ലാലു പ്രസാദ് യാദവിനെ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് അയോഗ്യനാക്കി എന്ന കാര്യം വോട്ടര്‍മാര്‍ തന്നെ ചോദിക്കണമെന്ന് മോദി പ്രതികരിച്ചിരുന്നു. നിതീഷ് കുമാറും ലാലുവും ചേര്‍ന്ന് ബീഹാറില്‍ ജംഗിള്രാജിനാണ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.
-
വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി; കുറഞ്ഞ ടിക്കറ്റ് നിരക്ക് 2299 രൂപ, രണ്ടര മണിക്കൂര്‍ ലാഭം -
ഇന്ത്യൻ പ്രതിഭകൾ തദ്ദേശീയമായ എഐ വികസിപ്പിക്കണം; സ്റ്റാർട്ടപ്പുകളോട് ആഹ്വാനവുമായി പ്രധാനമന്ത്രി -
റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് സുജയ പാർവ്വതി, ഇനി പുതിയ ചാനലിനൊപ്പം, വമ്പൻ ലോഞ്ചിനൊരുങ്ങി ബിഗ് ടിവി -
പൃഥ്വിരാജ് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം;ദിലീപ് മുദ്രാവാക്യം വിളിച്ചു';മല്ലിക സുകുമാരൻ -
ചൊവ്വയും സൂര്യനും ഒന്നിക്കും, ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും; ആഗ്രഹിച്ച പങ്കാളിയെ തന്നെ സ്വന്തമാക്കും! -
മത്സരവേദികളില്‍ വിജയിക്കും, കടം തീർക്കാൻ സ്വത്ത് വിൽക്കേണ്ടി വരും, യാത്രയിൽ അപകട സാധ്യത, നാൾഫലം -
സ്വര്‍ണവില വര്‍ധിച്ചു; ട്രംപ് പിന്മാറിയിട്ടും സ്വര്‍ണം മുന്നോട്ട്, ഇന്ന് പണി തന്നത് ഇതാണ്, പവന് വില -
ഗൂഗിള്‍ ബെംഗളൂരു ഓഫീസ് വേറെ ലെവല്‍; ന്യൂയോര്‍ക്കുമായി 2 വ്യത്യാസം; ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല -
പ്രണയം തുടങ്ങിയിട്ട് മാസങ്ങൾ മാത്രം, ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വധു മൃണാൾ താക്കൂർ? -
മലപ്പുറത്ത് 14കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഞെട്ടലിൽ നാട് -
സ്ഥലം ഇഷ്ടദാനമായി നൽകിയത് റദ്ദാക്കും, രേണു സുധിക്കെതിരെ ബിഷപ്പിന്റെ നീക്കം, വീട് എന്ത് ചെയ്യുമെന്ന് ഫിറോസ് -
"എട്ട് വർഷമായി അവസരം കിട്ടുന്നില്ലെന്ന് എആർ റഹ്മാൻ പറയുന്നു, കേരള സ്റ്റോറി ഭിന്നത ഉണ്ടാക്കി"












Click it and Unblock the Notifications