കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരിച്ചാല്‍ എന്നെയാരും വേശ്യയെന്ന് വിളിയ്ക്കില്ല'... കൂട്ടബലാത്സംഗ ഇരയുടെ ആത്മഹത്യാകുറിപ്പ്

Google Oneindia Malayalam News

ഭിലായ്: ബലാത്സംത്തിന് ഇരയാകുന്ന സ്ത്രീകളാണ് സമൂഹത്തിന് മുന്നില്‍ എപ്പോഴും അപഹസിയ്ക്കപ്പെടുന്നത്. ബലാത്സംഗം ചെയ്യുന്ന ക്രൂരന്‍മാര്‍ക്ക് പലപ്പോഴും ഒരു കുഴപ്പവും ഉണ്ടാകാറില്ല. ഇതിനെ സാമൂഹ്യ നീതിയെന്ന് വിളിയ്ക്കാന്‍ കഴിയുമോ?

ഒരിയ്ക്കലും ഇല്ല. ഇത്തരം ഒരു സാമൂഹ്യ അനീതിയ്ക്ക് വിധേയയായ കൂട്ടബലാത്സംഗ ഇരയുടെ ആത്മഹത്യാ കുറിപ്പ് കണ്ണ് നനയിയ്ക്കുന്നതാണ്. ഇനി ഒരു പെണ്‍കുട്ടിയ്ക്കും ഇങ്ങനെ ഒരു ഗതി വരാതിരിയ്ക്കട്ടെ.

മരിച്ചു കഴിഞ്ഞാല്‍ പിന്നെ തന്നെ ആരും വേശ്യയെന്ന് വിളിയ്ക്കില്ലല്ലോ എന്നാള്‍ അവള്‍ ആത്മഹത്യാകുറിപ്പില്‍ എഴുതിയത്.....

കൂട്ട ബലാത്സംഗം

കൂട്ട ബലാത്സംഗം

ഒരു വര്‍ഷം മുമ്പാണ് ഈ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടത്തെ ഡോക്ടറും രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഭീഷണി

ഭീഷണി

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണം തട്ടി, ബലാത്സംഗത്തിന് ഇരയാക്കി.

നിയമവഴിയില്‍

നിയമവഴിയില്‍

ഒരു വര്‍ഷമായി കേസ് കോടതിയില്‍ എത്തിയിട്ട്. ഇതുവരെ ഒരു പുരോഗതിയും ഉണ്ടായില്ല.

 വേശ്യയെന്ന് വിളിയ്ക്കില്ലല്ലോ

വേശ്യയെന്ന് വിളിയ്ക്കില്ലല്ലോ

മരിച്ചുകഴിഞ്ഞാല്‍ പിന്നെ തന്നെ ആരും വേശ്യയെന്ന് വിളിയ്ക്കില്ലല്ലോ എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്.

വിചാരണ

വിചാരണ

കേസിന്റെ വിചാരണയ്ക്കായുള്ള സമണ്‍സ് കൈമാറാന്‍ പോലീസ് എത്തിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഫെബ്രുവരി 2 നായിരുന്നു വിചാരണ.

വിശ്വാസമില്ല

വിശ്വാസമില്ല

നിയവ്യവസ്ഥയില്‍ തനിയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പെണ്‍കുട്ടി കത്തില്‍ എഴുതിയിട്ടുള്ളത്. താന്‍ കോടതിയില്‍ ഹാജരായപ്പോഴൊന്നും ജഡ്ജി വന്നിരുന്നില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പരാതിയോട് പുച്ഛം

പരാതിയോട് പുച്ഛം

ബലാത്സംഗം നടന്ന് ഏറെ നാളുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. എന്നാല്‍ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.

ഭീഷണി

ഭീഷണി

കേസില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് തനിയ്ക്കും സഹോദരിയ്ക്കും സ്ഥിരമായി ഭീഷണികളെത്തിയിരുന്നു എന്നാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

കേസിന്റെ പോക്കില്‍ നിരാശയുണ്ടെങ്കിലും മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാര്‍ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഎസ് സി പൂര്‍ത്തിയാക്കിയതിന് ശേഷം നിയത്തില്‍ ബിരുദമെടുത്ത് പോരാട്ടം തുടരണം എന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം.

മാപ്പ്

മാപ്പ്

അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. നീതി കിട്ടിയില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഞാന്‍ ജീവിതത്തില്‍ മുന്നോട്ട് പോവുക എന്നാണ് പെണ്‍കുട്ടിയുടെ ചോദ്യം.

English summary
Bhilai gangrape: If I die, nobody will call me a prostitute anymore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X