കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ തോറ്റാല്‍ 2019ല്‍ ബിജെപിയെ താഴെയിറക്കും: ഭീഷണിയുടെ സ്വരവുമായി ജിഗ്നേഷ് മേവാനി

Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെക്കാത്തിരിക്കുന്നത് പരാജയമാണെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് ജിഗ്നേഷ് മേവാനി വ്യക്തമാക്കിയത്. ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാദ്ഗാമില്‍ നിന്നാണ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ കൂടിയായ ജിഗ്നേഷ് മേവാനി വാദ്ഗാമിലെ ആദ്യത്തെ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

സര്‍ക്കാര്‍ ഇന്‍റര്‍നെറ്റിന് കത്തിവെച്ചത് 29 തവണ: 2017ല്‍ സംഭവിച്ചത് ഇങ്ങനെ, ഉണ്ടായത് 6,548 കോടിയുടെ നഷ്ടം!!സര്‍ക്കാര്‍ ഇന്‍റര്‍നെറ്റിന് കത്തിവെച്ചത് 29 തവണ: 2017ല്‍ സംഭവിച്ചത് ഇങ്ങനെ, ഉണ്ടായത് 6,548 കോടിയുടെ നഷ്ടം!!

ഹര്‍ദികിന്റെ നീക്കങ്ങള്‍ ബിജെപിയുടെ ഉറക്കം കെടുത്തുന്നു: റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടികള്‍, പിന്നില്‍ ബിജെപിയുടെ പാളിയ തന്ത്രം!!ഹര്‍ദികിന്റെ നീക്കങ്ങള്‍ ബിജെപിയുടെ ഉറക്കം കെടുത്തുന്നു: റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടികള്‍, പിന്നില്‍ ബിജെപിയുടെ പാളിയ തന്ത്രം!!

വടക്കന്‍ ഗുജറാത്തിലെ വാദ്ഗാമില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. എസ് സി വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റാണ് വാദ്ഗാം. ഡിസംബര്‍ 27 ഫേസ്ബുക്ക് പോസ്റ്റിലാണ് മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. വാദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു.

 ബിജെപി വിജയിച്ചാല്‍

ബിജെപി വിജയിച്ചാല്‍


നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ബിജെപിയ്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് മേവാനി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമെന്നും മേവാനി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

 മുഖ്യശത്രു ബിജെപി

മുഖ്യശത്രു ബിജെപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ദിക് നേരത്തെ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു.

 ബിജെപിയ്ക്ക് ആപ്പ് വെച്ച് മേവാനി

ബിജെപിയ്ക്ക് ആപ്പ് വെച്ച് മേവാനി


മേവാനിയുടെ അഭ്യര്‍ത്ഥന മാനിച്ച് വാദ്ഗാമില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. വാഗ്ദാമിലെ ദളിത് വോട്ടുകള്‍ നേടുകയാണ് മേവാനിയുടെ പ്രധാനലക്ഷ്യം അതിനൊപ്പം ബിജെപിയെ തുറന്നുകാണിക്കുകയെന്ന ലക്ഷ്യവും മേവാനിയ്ക്കുണ്ട്. 22 വര്‍ഷം ഗുജറാത്ത് അടക്കിവാണ ബിജെപിയില്‍ നിന്ന് ഗുജറാത്തിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും മേവാനി നടത്തുന്നു. നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു.

 മുഖ്യശത്രു ബിജെപി

മുഖ്യശത്രു ബിജെപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ദിക് നേരത്തെ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു.

പിന്നോക്ക വിഭാഗവും ബിജെപിയ്ക്കെതിരെ

പിന്നോക്ക വിഭാഗവും ബിജെപിയ്ക്കെതിരെ


ഗുജറാത്തിലെ ഏഴ് ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയും നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മേവാനി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഏഴ് ശതമാനത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും മേവാനി വ്യക്തമാക്കി. ബിജെപി ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ദളിത്, പാട്ടീദാര്‍, മുസ്ലിം, ഒബിസി വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിന്യാസമെന്നും ദളിത് നേതാവ് ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സ്വാധീനമുള്ളത് യുവാക്കള്‍ക്കിടയിലാണെന്നും ദളിതുക‍ള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും മേവാനി പറയുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമെന്നും മേവാനി ചൂണ്ടിക്കാണിക്കുന്നു.

 കോണ്‍ഗ്രസിന് വേണ്ടിയിറങ്ങില്ല

കോണ്‍ഗ്രസിന് വേണ്ടിയിറങ്ങില്ല

ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മേവാനി നല്‍കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി പോരാടില്ലെന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലധികമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്‍റെയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രഥമ ലക്ഷ്യം.

 യുവാക്കള്‍ ഗുജറാത്ത് അടക്കിവാഴും

യുവാക്കള്‍ ഗുജറാത്ത് അടക്കിവാഴും

പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളെ ഒരു കുടക്കീഴിലെത്തിക്കാന്‍ 22 കാരനായ ഹര്‍കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മേവാനി സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂറും ജനങ്ങളെ വിളിച്ചുകൂട്ടുന്നതില്‍ കഴിവ് തെളിയിച്ചുവെന്നും തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ദളിത് നേതാവ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കള്‍ക്ക് രാജ്യത്തെ ഹരമായി മാറിയത്. പശുവിന്‍രെ തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകള്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയില്‍ ഒത്തുചേര്‍ന്നത്.

English summary
Dalit leader Jignesh Mevani, convener of the Rashtriya Dalit Adhikar Manch (RDAM), took out his first roadshow Monday in Vadgam of Banaskantha district, where he is contesting as an independent backed by the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X