കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാ തുറന്നാല്‍ രാജ്യം കുലുങ്ങുമെന്ന് ബിജെപി നേതാവ്... ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങളാണോ..?

  • By Vishnu
Google Oneindia Malayalam News

മുംബൈ: ആരെങ്കിലും വാ തുറന്നാല്‍ രാജ്യം കുലുങ്ങുമോ. കുലുങ്ങുമെന്നാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പറയുന്നത്. ദാവൂദ് ഇബ്രാഹിം ഫോണ്‍ചെയ്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഏക് നാഥ് ഖഡ്‌സെയാണ് രാജ്യത്തെ പിടിച്ച്കുലുക്കാന്‍ കരുത്തുള്ള രഹസ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് വെളിപ്പെടുത്തിയത്. താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കുലുങ്ങുമെന്നാണ് മുന്‍ മന്ത്രി പറയുന്നത്.

നിരവധി അഴിമതി ആരോപണങ്ങള്‍ കേട്ടിട്ടുള്ള ആളാണ് ഏക്‌നാഥ് ഖഡ്‌സെ. അഴിമതി ആരോപണങ്ങള്‍ പെരുകി മന്ത്രിസ്ഥാനം തെറിക്കുന്ന അവസ്ഥ വന്ന സമയത്താണ് അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഖഡ്‌സെയുടെ ഫോണിലേക്ക് വിളിച്ചത് പുറം ലോകമറിയുന്നത്. സംഭവം വിവാദമായതോടെ ബിജെപി മന്ത്രി രാജി വച്ചു. വിവാദമെല്ലാം കെട്ടടങ്ങി ഒരുമാസത്തിന് ശേഷമാണ് ബിജെപി നേതാവിന്റെ പ്രസ്താവന.

Ekhnath Khadse

മഹാരാഷ്ട്ര സര്‍ക്കാരില്‍ റവന്യു മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു ഏക്‌നാഥ് ഖഡ്‌സെ. സര്‍ക്കാര്‍ ഭൂമി ഭാര്യയ്ക്കും മരുമകനും കുറഞ്ഞ വിലയ്ക്കു കൈമാറിയത് വലിയ വിവാദമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അഴിമതി ആരോപണത്തെത്തുടര്‍ന്നു രാജിവയ്ക്കുന്ന ആദ്യ ബിജെപി മന്ത്രിയായിരുന്നു ഖഡ്‌സെ. ബിജെപിയുടെ ഒരു പൊതുപരിപാടിക്കിടെയാണ് മുന്‍മന്ത്രി തനിക്ക് പലതും അറിയാമെന്നും അത് പറഞ്ഞാല്‍ രാജ്യം നടങ്ങുമൊന്നും ഒളിയമ്പ് എയ്തത്. ആര്‍ക്കെതിരെയാണ് ഖഡ്‌സെയുടെ പ്രസ്താവനയെന്ന് വരുംദിവസങ്ങളില്‍ അറിയാം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നാണ് ഖഡ്‌സ പറയുന്നത്. ഖഡ്‌സെയ്‌ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ഖഡ്‌സയെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഖഡ്‌സെയുടെ വാക്കുകള്‍ തള്ളികളയരുത്. ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിര്‍ണായക ബിജെപി നേതാവിനറിയാം. അത് മനസിലാക്കാന്‍ ഖഡ്‌സയെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
If I Open my Mouth, The country will shake Says Former BjP Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X