കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടി നല്‍കുമെന്ന് പര്‍വേസ് മുഷറഫ്, യുദ്ധത്തിനുള്ള പുറപ്പാടാണോ?

  • By Siniya
Google Oneindia Malayalam News

ഇസ്ലാമാബാദ്: പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ തക്കതായ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ മുന്‍പ്രസിഡണ്ട് പര്‍വേസ് മുഷറഫ്.

ഇന്ത്യ അനാവശ്യമായി ഭീഷണിപ്പെടുത്തുകയാണ്. ഇത് തങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതിന് മുന്‍പും മുഷറഫ് ഇന്ത്യയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.

pervez-musharraf-

വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുന്നുണ്ട്.ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്നതില്‍ ഭയമല്ല പകരം വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.

തങ്ങള്‍ക്ക് വേദനിക്കുന്നിടത്തോളം ഇന്ത്യയെയും വേദനിപ്പിക്കുമെന്നും മുഷറഫ് പറഞ്ഞു. തങ്ങളെ ചെറിയ രാജ്യമായി കാണേണ്ടതില്ലെന്നും തക്കതായ മറുപടി നല്‍കാന്‍ പാകിസ്ഥാന് അറിയാമെന്നും മുഷറഫ് വ്യക്തമാക്കി.

English summary
if India threatens us we can retaliate says Musharraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X