Get Updates
Get notified of breaking news, exclusive insights, and must-see stories!

സാജിദ ചോദിക്കുന്നു.... അത് ബീഫല്ലെങ്കില്‍ എന്റെ അച്ഛനെ തിരിച്ചുതരുമോ നിങ്ങള്‍?

ദാദ്രി: കരഞ്ഞുകൊണ്ടാണ് സാജിദ ചോദിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയത് ബീഫല്ല എന്ന് തെളിഞ്ഞാല്‍ എന്റെ അച്ഛനെ നിങ്ങള്‍ തിരിച്ചുതരുമോ. എന്റെ അച്ഛനെ എനിക്ക് നഷ്ടമായി. എന്റെ സഹോദരനെ കൂടി നഷ്ടപ്പെടാന്‍ എനിക്ക് വയ്യ. അവനെയെങ്കിലും ജീവനോടെ ബാക്കിയാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം - 18 കാരിയായ സാജിദ, അച്ഛനെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്ന ഷോക്കില്‍ നിന്നും മുക്തയായിട്ടില്ല.

ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തിലാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ വീട്ടില്‍ കയറി അടിച്ചുകൊന്നത്. മുഹമ്മദ് അഖ്‌ലാക് എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ ഡാനിഷ് നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. ആക്രമണത്തെക്കുറിച്ച് സാജിദ പറയുന്നത് ഇങ്ങനെ...

സഹോദരനെയെങ്കിലും രക്ഷിക്കൂ...

സഹോദരനെയെങ്കിലും രക്ഷിക്കൂ...

ചോരയില്‍ കുതിര്‍ന്ന വസ്ത്രം പോലും മാറ്റാതെയാണ് ബന്ധുക്കളുടെ മുന്നില്‍ സാജിദ തന്റെ സഹോദരന്റെ ജീവന് വേണ്ടി കേഴുന്നത്. സാജിദയുടെ സഹോദരനായ ഡാനിഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

അച്ഛന്റെ മുറിയില്‍ നിന്നും

അച്ഛന്റെ മുറിയില്‍ നിന്നും

ഒന്നാം നിലയിലെ അച്ഛന്റെ മുറിയില്‍ നിന്നുകൊണ്ട് സാജിദ ആക്രമണത്തെക്കുറിച്ച് പറഞ്ഞു. മുറിയില്‍ ഇഷ്ടികയുടെ കഷണങ്ങള്‍ ഉണ്ടായിരുന്നു. അച്ഛനെ അവര്‍ വീട്ടില്‍ നിന്നും പുറത്തിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

അനിയനെയും വിളിച്ചിറക്കി

അനിയനെയും വിളിച്ചിറക്കി

അനിയനെയും വീട്ടിന് പുറത്തേക്ക് കൊണ്ടുപോയി. ഇഷ്ടിക കൊണ്ട് ഇടിച്ച് ബോധരഹിതനാക്കി. എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. എന്റെ വലിയമ്മയുടെ മുഖത്ത് ഇടിച്ചു.

പിടിച്ചെടുത്തത് ബീഫോ

പിടിച്ചെടുത്തത് ബീഫോ

ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വീട്ടില്‍ ഉണ്ടായിരുന്നത് ബീഫല്ല എന്നാണ് സാജിദ പറയുന്നത്.

ബീഫാണെങ്കില്‍ എന്താ

ബീഫാണെങ്കില്‍ എന്താ

അഥവാ ഇനി ബീഫാണെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം എന്നാണ് വാര്‍ത്ത കേട്ടവര്‍ ചോദിക്കുന്നത്. ബീഫ് കഴിച്ചാല്‍ ആളുകളെ അടിച്ചുകൊല്ലാമെന്ന് ഇവിടെ നിയമമുണ്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+