കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയില്ല... വികസനത്തില്‍ കെജ്‌രിവാള്‍ ജയിക്കുമെന്ന് അധീര്‍ ചൗധരി!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കടുത്ത നിരാശയാണ് കോണ്‍ഗ്രസിനുള്ളത്. ഒരു സര്‍വേ പോലും കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവാണ് ചൗധരി. ആംആദ്മി പാര്‍ട്ടിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. വികസനത്തിന് പുറത്താണ് എഎപി ദില്ലിയില്‍ അധികാരത്തില്‍ വരുന്നതെന്നും അധീര്‍ ചൗധരി വ്യക്തമാക്കി.

1

കോണ്‍ഗ്രസ് ഒരിക്കലും ദില്ലിയില്‍ മികച്ച പ്രകടനം നടത്തുമെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് എല്ലാ കരുത്തും ഉപയോഗിച്ച് തന്നെ ദില്ലിയില്‍ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സന്തോഷവാന്‍മാരാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അധീര്‍ ചൗധരി പറഞ്ഞു. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ മികച്ച രീതിയിലാണ് പ്രചാരണം നടത്തിയതെന്നും ചൗധരി പറഞ്ഞു.

കെജ്‌രിവാള്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ പേരിലാണ് വോട്ട് ചോദിച്ചത്. സ്‌കൂളുകളുടെ നിലവാരം, പൊതുജനാരോഗ്യ സൗകര്യം, വൈദ്യുതി, ജലവിതരണം എന്നിവയാണ് അദ്ദേഹം ഉന്നിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വര്‍ഗീയ അജണ്ടകളെയും ഇറക്കി കളിച്ചു. എന്നാല്‍ കെജ്‌രിവാള്‍ വികസന അജണ്ടകളാണ് പ്രഖ്യാപിച്ചത്. അദ്ദേഹം വിജയിച്ചാല്‍, അത് വികസനത്തിന്റെ വിജയമാണെന്നും ചൗധരി പറഞ്ഞു.

അതേസമയം കെജ്‌രിവാളിനെ വിമര്‍ശിച്ച് ബിജെപിക്ക് ദില്ലിയില്‍ അവസരമൊരുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ വേണ്ടി വന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന് പിസി ചാക്കോയും പറഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ ഫലം തെറ്റുമെന്നും, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് എല്ലാവരെയും അമ്പരിപ്പിക്കുമെന്നും പിസി ചാക്കോ പറഞ്ഞു. സീറ്റുകള്‍ക്ക് അനുസരിച്ച് എഎപിയുമായുള്ള സഖ്യം ചര്‍ച്ച ചെയ്യുമെന്നും ചാക്കോ വ്യക്തമാക്കി.

ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!

English summary
if kejriwal wins it will be over development says adhir ranjan chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X