കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും; പക്ഷെ ഭരണം നിലനിര്‍ത്തും, സര്‍വെ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമഭേദഗതി, രാമക്ഷേത്ര നിര്‍മ്മാണം, കശ്മീര്‍ വിഭജനം, ദേശീയ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നികൊണ്ട് വ്യക്തമായ രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നതിലുപരി 2014 ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കൂടിയാണ് ബിജെപി ഉറ്റുനോക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി നിലനില്‍ക്കുന്നുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും നിരീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 2019 ലെ ലോക്സഭാ വിജയത്തിന് സമാനമായ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യാ ടുഡെ-കാര്‍വി സര്‍വേ അഭിപ്രായപ്പെടുന്നത്.

2019 ല്‍ മേയില്‍

2019 ല്‍ മേയില്‍


2019 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയമായിരുന്നു ബിജെപി കരസ്ഥമാക്കിയത്. 303 സീറ്റുകളിലായിരുന്നു ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ സഖ്യത്തിന് 350 ലേറെ സീറ്റും നേടാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ഇതേ വിജയം നേടാന്‍ സാധിക്കില്ലെന്നാണ് മൂഡ് ഓഫ് നേഷന്‍ സര്‍വെ അഭിപ്രായപ്പെടുന്നത്.

20 സീറ്റ് നഷ്ടപ്പെടും

20 സീറ്റ് നഷ്ടപ്പെടും

നിലവില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 20 സീറ്റ് നഷ്ടപ്പെടും. 283 സീറ്റില്‍ മാത്രമായിരിക്കും ബിജെപി വിജയിക്കുക. സീറ്റുകളില്‍ കുറവ് ഉണ്ടാകുമെങ്കിലും ഭരണം നേടാനുള്ള ഭൂരിപക്ഷത്തിലും ഉയര്‍ന്ന സംഖ്യ ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. 273 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന്

ബിജെപിക്ക് 20 സീറ്റ് കുറയുമെങ്കിലും കോണ്‍ഗ്രസിന് അത് നേട്ടമാക്കാന്‍ കഴിയില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 49 സീറ്റില്‍ മാത്രമായിരിക്കും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റിലായിരുന്നു വിജയിച്ചത്.

പ്രാദേശിക പാർട്ടികളിലേക്ക്

പ്രാദേശിക പാർട്ടികളിലേക്ക്

2019 ല്‍ 188 സീറ്റുകളിലായിലുന്നു മറ്റുള്ളവര്‍ വിജയിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ അവര്‍ക്ക് 23 സീറ്റുകളില്‍ കൂടി വിജയിക്കാന്‍ കഴിയുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ബിജെപിയില്‍ നിന്നും വോട്ടർമാർ പ്രാദേശിക പാർട്ടികളിലേക്ക് മടങ്ങിവരുന്നതിന്റെ സൂചകമാണിതെന്നും സര്‍വെ വ്യക്തമാക്കുന്നു

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

അതേസമയം, കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇന്ത്യാ ടുഡെ-കാര്‍വി സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാവുമ്പോഴാണ് ഇത്തരത്തിലൊരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

സോണിയ ഗാന്ധിയെ

സോണിയ ഗാന്ധിയെ

രാഹുലിനെ തൊട്ട് താഴെ എത്തിയിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് ആണ്. 18 ശതമാനം പേരാണ് കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന നേതാവ് മന്‍മോഹന്‍ സിങാണെന്ന് അഭിപ്രായപ്പെട്ടത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും 14 ശതമാനം പേര്‍ പിന്തുണച്ചു.

മികച്ച പ്രകടനം

മികച്ച പ്രകടനം

സര്‍വേയിലെ മറ്റൊരു ചോദ്യം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിയേതെന്നായിരുന്നു. ഈ ചോദ്യത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിന്തുണച്ചിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിതഷായെയാണ്. പിന്തുണയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് അമിത് ഷാണ്.

നിര്‍മ്മല സീതാരാമനെ

നിര്‍മ്മല സീതാരാമനെ

രണ്ടാം സ്ഥാനത്തുള്ള പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിങാണ് മോദി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയതെന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം പേരാണ്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ 10 ശതമാനം പേരും ധനമന്ത്രി നിര്‍മ്മല സീതാരാമനെ 9 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ട്.

ഞാനും സച്ചിന്‍ പൈലറ്റിന് ഒപ്പമായിരുന്നു, പക്ഷെ പാര്‍ട്ടിയാണ് വലുത്; വോട്ട് കോണ്‍ഗ്രസിനെന്നും എംഎല്‍എഞാനും സച്ചിന്‍ പൈലറ്റിന് ഒപ്പമായിരുന്നു, പക്ഷെ പാര്‍ട്ടിയാണ് വലുത്; വോട്ട് കോണ്‍ഗ്രസിനെന്നും എംഎല്‍എ

English summary
If lok sabha election happens now bjp will win 283 seats: mood of the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X