ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സർക്കാർ വീഴുമോ? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം
ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി.
എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല എന്നാണ് ഇന്ത്യ ടുഡെ- സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ 326 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയുടെ പ്രവചനം.
അതേസമയം ജനുവരിയില്‍ ഇതേ സര്‍വ്വേ നടത്തിയപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന് 352 സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു പ്രവചനം. 7 മാസങ്ങള്‍ക്കിപ്പുറം സര്‍വ്വേ നടത്തിയപ്പോള്‍ 26 സീറ്റുകളുടെ കുറവ് ആണ് വന്നിരിക്കുന്നത്.



Click it and Unblock the Notifications