ആർത്തവമുളള സ്ത്രീ ഭക്ഷണം ഉണ്ടാക്കിയാൽ അടുത്ത ജന്മത്തിൽ പട്ടി, കഴിച്ചാൽ പുരുഷൻ കാള! വിചിത്ര കണ്ടെത്തൽ
Recommended Video
ദില്ലി: ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. മതപരമായ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പരിശോധന. ഈ സ്ഥാപനത്തിന്റെ തലവനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി ആര്‍ത്തവത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതിവിചിത്രമായ കാര്യങ്ങളാണ് ആര്‍ത്തവം സംബന്ധിച്ച് ഇയാള്‍ പറയുന്നത്. ആര്‍ത്തവം ഉളള സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം ഒരു തവണ എങ്കിലും കഴിച്ചാല്‍ പുരുഷന്മാര് അടുത്ത ജന്മത്തില് കാളയായി പിറക്കും എന്നാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജിയുടെ കണ്ടെത്തല്‍.

ഭര്‍ത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആര്‍ത്തവമുളള സ്ത്രീ അടുത്ത ജന്മത്തില് പട്ടിയായി ജനിക്കുമെന്നും ഇയാള്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഒരു ഭുജ് രാത്രി സഭയില്‍ കൃഷ്ണസ്വരൂപ് ദാസ്ജി നടത്തിയ പ്രസംഗത്തിലെ വിവാദ ഭാഗമാണ് ഹോസ്റ്റല്‍ സംഭവത്തോടെ വൈറലാകുന്നത്. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നാമെന്നും എന്നാല്‍ ഇത് വേദപുസ്തകങ്ങളില്‍ പറയുന്നതാണ് എന്നും കൃഷ്ണസ്വരൂപ് ദാസ്ജി അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ഇക്കാര്യം പറയുന്നത്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കരുത് എന്ന് സന്ന്യാസിമാര്‍ തന്നോട് നിര്‍ദേശിച്ചിട്ടുളളതാണ്. എന്നാല്‍ താനിത് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് മനസ്സിലാകില്ലെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പ്രസംഗത്തില്‍ പറയുന്നു. മതത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര് പാചകം പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കുന്നതിന് മുന്‍പേ ആദ്യം പാചകം പഠിക്കാനും കൃഷ്ണസ്വരൂപ് ദാസ്ജി പുരുഷന്മാരോട് നിര്‍ദേശിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications