കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവമുളള സ്ത്രീ ഭക്ഷണം ഉണ്ടാക്കിയാൽ അടുത്ത ജന്മത്തിൽ പട്ടി, കഴിച്ചാൽ പുരുഷൻ കാള! വിചിത്ര കണ്ടെത്തൽ

Google Oneindia Malayalam News

Recommended Video

cmsvideo
Mahakal To Be Fined For Ticketless Travel Says IRCTC | Oneindia Malayalamk

ദില്ലി: ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. മതപരമായ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പരിശോധന. ഈ സ്ഥാപനത്തിന്റെ തലവനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി ആര്‍ത്തവത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതിവിചിത്രമായ കാര്യങ്ങളാണ് ആര്‍ത്തവം സംബന്ധിച്ച് ഇയാള്‍ പറയുന്നത്. ആര്‍ത്തവം ഉളള സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം ഒരു തവണ എങ്കിലും കഴിച്ചാല്‍ പുരുഷന്മാര്‍ അടുത്ത ജന്മത്തില്‍ കാളയായി പിറക്കും എന്നാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജിയുടെ കണ്ടെത്തല്‍.

SWAMI

ഭര്‍ത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആര്‍ത്തവമുളള സ്ത്രീ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെന്നും ഇയാള്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഒരു ഭുജ് രാത്രി സഭയില്‍ കൃഷ്ണസ്വരൂപ് ദാസ്ജി നടത്തിയ പ്രസംഗത്തിലെ വിവാദ ഭാഗമാണ് ഹോസ്റ്റല്‍ സംഭവത്തോടെ വൈറലാകുന്നത്. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നാമെന്നും എന്നാല്‍ ഇത് വേദപുസ്തകങ്ങളില്‍ പറയുന്നതാണ് എന്നും കൃഷ്ണസ്വരൂപ് ദാസ്ജി അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ഇക്കാര്യം പറയുന്നത്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കരുത് എന്ന് സന്ന്യാസിമാര്‍ തന്നോട് നിര്‍ദേശിച്ചിട്ടുളളതാണ്. എന്നാല്‍ താനിത് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് മനസ്സിലാകില്ലെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പ്രസംഗത്തില്‍ പറയുന്നു. മതത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പാചകം പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കുന്നതിന് മുന്‍പേ ആദ്യം പാചകം പഠിക്കാനും കൃഷ്ണസ്വരൂപ് ദാസ്ജി പുരുഷന്മാരോട് നിര്‍ദേശിച്ചു.

English summary
If menstruation woman cooks she will reborn as witch, Says Swami Krushnaswarup Dasji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X