കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ താക്കറെയുടെ മകന് മുഖ്യമന്ത്രിയാകാം

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ ബാല്‍ താക്കറെയുടെ മകന് മുഖ്യമന്ത്രിയുമാകാം എന്ന് ഉദ്ധവ് താക്കറെ. 288 അംഗ നിയമസഭയിലേക്ക് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള താല്‍പര്യം പരസ്യമാക്കിയത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദ്ധവിന്റെ ഈ വാക്കുകള്‍.

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്ന ശിവസേനയുടെ നിര്‍ബന്ധമായിരുന്നു മഹാരാഷ്ട്രയില്‍ ബി ജെ പി - സേന സഖ്യം തകരാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ അപ്പോഴൊന്നും തന്റെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഉദ്ധവ് താക്കറെ ഒന്നും പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ തനിക്ക് താല്‍പര്യമുണ്ട് എന്ന കാര്യം ഉദ്ധവ് തുറന്നുസമ്മതിക്കുന്നത്.

uddhav

സഖ്യം പിരിഞ്ഞതിന് ശേഷം ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഗുജറാത്ത് കലാപം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കൂടെ നിന്ന തങ്ങളെ നരേന്ദ്ര മോദി ചതിച്ചു എന്നാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത്. സീറ്റ വിഭജന സമയത്ത് മോദി മൗനം പൂണ്ടു എന്നാണ് സേനയുടെ ആരോപണം. മോദി വിചാരിച്ചിരുന്നെങ്കില്‍ സഖ്യം തകരുമായിരുന്നില്ല.

25 വര്‍ഷത്തിന് ശേഷമാണ് ബി ജെ പിയും ശിവസേനയും മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കുന്നത്. 288 അംഗങ്ങളുള്ള അസംബ്ലിയിലേക്ക് 150 സീറ്റിലെങ്കിലും തങ്ങള്‍ക്ക് മത്സരിക്കണം എന്നതായിരുന്നു ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനവും സേന ആവശ്യപ്പെട്ടു. 135 സീറ്റുകളില്‍ വീതം സേനയും തങ്ങളും മത്സരിക്കാം എന്ന നിലപാടിലായിരുന്നു ബി ജെ പി.

English summary
Shiv Sena leader Uddhav Thackeray said If Narendra Modi can be PM, then Thackeray's son can be CM of Maharashtra,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X