കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാല്‍ മോഡിയുടെ കഥകഴിഞ്ഞു: ജയറാം രമേശ്

Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നരേന്ദ്രമോഡിയുടെ കഥ കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രാമവികസന മന്ത്രി ജയറാം രമേശ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥനാര്‍ഥിയെക്കുറിച്ച് ഈ പരാമര്‍ശം നടത്തിയത്.

നരേന്ദ്രമോഡിയുടെ പ്രചാരണപരിപാടികള്‍ പാര്‍ട്ടിക്ക് മൊമന്റം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ജയറാം രമേശിന്റെ മറുപടി മൊമന്റമല്ല അത് വെറും മോഡിയന്റമാണ് എന്നായിരുന്നു. മോഡി മറ്റൊരു തരത്തില്‍ വിലയിരുത്തപ്പെടുന്ന സമയം ഉടന്‍ തന്നെ വരും. കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ മിടുക്കരാണ് ബി ജെ പിക്കാര്‍. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്.

Narendra-modi

നരേന്ദ്രമോഡിയെ ഹിറ്റ്‌ലറിനോട് ഉപമിക്കാനും മന്ത്രി ഒരു ശ്രമം നടത്തി. തുടര്‍ച്ചയായ മൂന്നാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തിയ മോഡിയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം. 12 വര്‍ഷമായി ഗുജറാത്തില്‍ മോഡി വണ്‍മാന്‍ ഷോയാണ് കാഴ്ച വെക്കുന്നത്. മറ്റുള്ളവരെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ ബി ജെ പിയെയും മോഡി ഒതുക്കി.

1932 ല്‍ ജര്‍മനി കടന്നുപോയ അതേ അവസ്ഥയിലാണ് ഇപ്പോള്‍ ഗുജറാത്തും കടന്നുപോകുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നരേന്ദ്രമോഡിയുടെ കഥ അതോടെ കഴിഞ്ഞു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന് ശേഷവും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സാധ്യതകള്‍ ഉണ്ട്. ആളുകളുമായി ഇടപെടാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി എന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗങ്ങള്‍ നല്‍കുക മാത്രമാണ് മോഡിയുടെ ശൈലി.

English summary
Jairam Ramesh, the rural development minister in the Congress-led government, made a scathing attack on the BJP and its prime ministerial candidate Narendra Modi on Tuesday, during an interview with Reuters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X